സി​ലി​ച്ച്, പ്ലീ​ഷ്‌​കോ​വ ര​ണ്ടാം റൗ​ണ്ടി​ല്‍
സി​ലി​ച്ച്, പ്ലീ​ഷ്‌​കോ​വ ര​ണ്ടാം റൗ​ണ്ടി​ല്‍
Wednesday, May 15, 2019 11:44 PM IST
റോം: ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സി​ല്‍ മാ​രി​ന്‍ സി​ലി​ച്ച് ര​ണ്ടാം റൗ​ണ്ടി​ല്‍. ര​ണ്ടു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ സി​ലി​ച്ച് 6-1, 7-5ന് ​ഇ​റ്റ​ലി​യു​ടെ ആ​ന്ദ്രെ ബാ​സോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നി​ക് കി​ര്‍ഗി​യ​സ് 6-3, 3-6, 6-3ന് ​ഡാ​നി​യ​ല്‍ മെ​ദ്‌​വ​ദേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡേ​വി​ഡ് ഗോ​ഫി​ന്‍ 4-6, 6-0, 6-2ന് ​സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യെ തോ​ല്‍പ്പി​ച്ചു. ബോ​ര്‍ണ കോ​റി​ച്ച് 6-2, 6-2ന് ​കാ​മെ​റോ​ണ്‍ നോ​റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

വ​നി​താ സിം​ഗി​ള്‍സി​ല്‍ ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ 6-3, 6-3ന് ​അ​ജ​ല ടോം​ല്‍ജ​നോ​വി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ക്ടോ​റി​യ അ​സാ​ര​ങ്ക 4-6, 6-1, 7-5ന് ​എ​ലി​ന സ്വി​റ്റോ​ലി​ന​യെ തോ​ല്‍പ്പി​ച്ചു. ജൂ​ലി​യ ജോ​ര്‍ജ​സ്, കാ​ര്‍ല സു​വാ​ര​സ് ന​വാ​രോ എ​ന്നി​വ​രും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

പ​രി​ക്ക്: സെ​റീ​ന​യും വോ​സ്‌​നി​യാ​സ്‌​കി​യും പി​ന്മാ​റി


​മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സെ​റീ​ന വി​ല്യം​സ് ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍നി​ന്നു പി​ന്മാ​റി. ഇ​ട​തു​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തെ പു​റ​ത്താ​ന്‍ ഇ​ട​യാ​ക്കി​യ​ത്. മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ര​ണ്ടു മാ​സ​ം വി​ട്ടു​നി​ന്ന​തി​നു​ശേ​ഷ​മാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണു മു​മ്പു​ള്ള ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ലെ​ത്തി​യ​ത്. വ​നി​ത സിം​ഗി​ള്‍സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ അ​നാ​യാ​സ ജ​യം നേ​ടി​യ താ​ര​ത്തി​ന് ര​ണ്ടാം റൗ​ണ്ടി​ല്‍ സ​ഹോ​ദ​രി വീ​ന​സാ​യി​രു​ന്നു എ​തി​രാ​ളി.

ആ​ദ്യ റൗ​ണ്ടി​ല്‍ അ​മേ​രി​ക്ക​യു​ടെ ഡാ​നി​യ​ല്‍ റോ​സ് കോ​ളി​ന്‍സി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​സ്‌​കി​യും മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​തെ പി​ന്മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.