സ്റ്റെ​യി​നും റ​ബാ​ദ​യും ലോ​ക​ക​പ്പി​ല്‍ ആ​ദ്യം മു​ത​ല്‍ ക​ളി​ക്കു​മെ​ന്ന് കോച്ച്
Wednesday, May 15, 2019 11:44 PM IST
കേ​പ്ടൗ​ണ്‍: ലോ​ക​ക​പ്പി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ​മ​ത്സ​രം മു​ത​ല്‍ പേ​സ​ര്‍മാ​രാ​യ ഡെ​യ​ല്‍ സ്റ്റെ​യി​നും കാ​ഗി​സോ റ​ബാ​ദ​യും ഉ​ണ്ടാ​കു​മെ​ന്ന് പ​രി​ശീ​ല​ക​ന്‍ ഓ​ട്ടി​സ് ഗി​ബ്‌​സ​ണ്‍. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​നി​ടെ പ​രി​ക്കേ​റ്റ ഇ​രു​വ​രും ടൂ​ര്‍ണ​മെ​ന്‍റ് പൂ​ര്‍ത്തി​യാ​ക്കാ​തെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു.

ഈ ​മാ​സം 30 ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. 19ന് ​ഇം​ഗ്ല​ണ്ടി​ലേ​ക്കു തി​രി​ക്കും​മു​മ്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീം ​ഒ​രാ​ഴ്ച നീ​ളു​ന്ന ലോ​ക​ക​പ്പ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​ണ്.


കാ​ഗി​സോ റ​ബാ​ദ​യ്ക്കും ഡെ​യ്‌ൽ സ്‌​റ്റെ​യി​നും പ​രി​ക്കു​ണ്ടെ​ന്നും ഇ​രു​വ​രും അ​ത് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും ഗി​ബ്‌​സ​ണ്‍ പ​റ​ഞ്ഞു. ഇ​രു​വ​രും പൂ​ര്‍ണ ആ​രോ​ഗ്യ​വാ​ന്‍മാ​രാ​യി ലോ​ക​ക​പ്പി​ല്‍ അ​വ​രു​ടെ സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും ടീം ​പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ടി​ലും ഇ​ന്ത്യ​യി​ലു​മാ​യി​രു​ന്നു. ഇ​വ​രെ​ല്ലാം ചൊ​വ്വാ​ഴ്ച​യാ​ണ് ഒ​രു​മി​ച്ച​ത്. ടേ​ബി​ള്‍ മൗ​ണ്ട​നി​ലാ​ണ് ഇ​വ​രു​ടെ ക്യാ​മ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.