അ​ഗ്വേ​റോ കോ​പ്പ അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​കു​മെ​ന്ന്
അ​ഗ്വേ​റോ കോ​പ്പ അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​കു​മെ​ന്ന്
Wednesday, May 15, 2019 11:44 PM IST
ബു​വ​നോ​സ് ആ​രീ​സ്: മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ സ്‌​ട്രൈ​ക്ക​ര്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ അ​ര്‍ജ​ന്‍റീ​ന​യു​ടെ കോ​പ്പ അ​മേ​രി​ക്ക​യു​ടെ പ്രാ​ഥ​മി​ക ടീ​മി​ലു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഈ ​സീ​സ​ണി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കാ​യി അ​ഗ്വേ​റോ ഗം​ഭീ​ര ഫോ​മി​ലാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യ​ശേ​ഷം അ​ഗ്വേ​റോ ദേ​ശീ​യ​കു​പ്പാ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല. കോ​പ്പ അ​മേ​രി​ക്ക​യ്ക്കു​ള്ള 22 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കും​മു​മ്പ് അ​ര്‍ജ​ന്‍റീ​ന 40 പേ​രു​ടെ സാധ്യതാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കും.


ബ്ര​സീ​ല്‍ ആ​തി​ഥേ​യ​രാ​കു​ന്ന കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് ജൂ​ണ്‍ 14ന് ​തു​ട​ക്ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.