എ​ഫ്‌​സി ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ന്‍ വ​നി​താ റ​ഫ​റി​മാ​ര്‍
Tuesday, May 14, 2019 11:22 PM IST
ക്വൊ​ലാ​ലം​പു​ര്‍: പു​രു​ഷ​ൻമാ​രു​ടെ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ നി​യന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ന്‍ വ​നി​താ റ​ഫ​റി​മാ​ര്‍. ജ​പ്പാ​ന്‍കാ​രി യോ​ഷി​മി യ​മ​ശി​ത, മാ​കോ​ടോ ബൊ​സോ​ണോ, ന​വോ​മി തേ​ഷി​റോ​ഗി എ​ന്നി​വ​രാ​ണ് ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ലെ മ്യാ​ന്‍മാ​ര്‍ ക്ല​ബ് യ​ങ്കോ​ണ്‍ യു​ണൈ​റ്റ​ഡും കം​ബോ​ഡി​യ ക്ല​ബ് നാ​ഗാ വേ​ള്‍ഡും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ല്‍ വ​നി​താ റ​ഫ​റി​മാ​രാ​യെ​ത്തു​ന്ന​ത്.

എ​എ​ഫ്‌​സി​യു​ടെ പു​രു​ഷ​ന്‍മാ​രു​ടെ മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ഹ റ​ഫ​റി​മാ​രാ​യി വ​നി​ത​ക​ളെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന റ​ഫ​റി​യു​ള്‍പ്പെ​ടെ മൂ​ന്നു​പേ​രും വ​നി​ത​ക​ളാ​കു​ന്ന​തെ​ന്ന് എ​എ​ഫ്‌​സി പ​റ​ഞ്ഞു.


യോ​ഷി​മി യ​മ​ശി​ത 2016ലും 2018​ലും ഫി​ഫ അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പി​ല്‍ റ​ഫ​റി​യാ​യി​രു​ന്നു. ത​ന്‍റെ വ​ലി​യൊ​രു സ്വ​പ്​ന​മാ​ണ് യാ​ഥാ​ര്‍ഥ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഏ​ഷ്യ​ന്‍ ക്ല​ബ്ബ് മ​ത്സ​ര​ത്തി​ല്‍ എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍സ് ലീ​ഗി​നു പി​ന്നി​ലു​ള്ള ടൂ​ര്‍ണ​മെ​ന്‍റാ​ണ് എ​എ​ഫ്‌​സി ക​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.