ലിവർപൂൾ വീണ്ടും ഒന്നിൽ
Monday, April 22, 2019 11:39 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ലേ​ക്ക് ജ​യ​ത്തോ​ടെ ലി​വ​ര്‍പൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ 2-0ന് ​കാ​ര്‍ഡി​ഫ് സി​റ്റി​യെ തോ​ല്‍പ്പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ടു തോ​റ്റ ആ​ഴ്‌​സ​ണ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി.

ത​രം​താ​ഴ്ത്ത​ല്‍ ഭീ​ഷ​ണി നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്‍ഡി​ഫ് ലി​വ​ര്‍പൂ​ളി​നെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ല്‍ തു​റ​ന്ന അ​വ​സ​ര​ങ്ങ​ള്‍ നി​ര​വ​ധി ല​ഭി​ച്ച ലി​വ​ര്‍പൂ​ളി​ന് ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ജോ​ര്‍ജി​നി​യോ വി​യ​നാ​ല്‍ഡ​മി​ന്‍റെ​ ഗോളും ജ​യിം​സ് മി​ല്‍ന​റു​ടെ പെ​ന​ല്‍റ്റി​യും ലി​വ​ര്‍പൂ​ളി​ന് ജ​യ​മു​റ​പ്പി​ച്ചു. 35 ക​ളി​യി​ല്‍ 88 പോ​യി​ന്‍റാ​ണ് ലി​വ​ര്‍പൂ​ളി​ന്. ഒ​രു മ​ത്സ​രം കു​റ​വു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് 86 പോ​യി​ന്‍റാ​ണ്. ലി​വ​ര്‍പൂ​ളി​ന് ഇ​നി മൂ​ന്നു മ​ത്സ​രം കൂ​ടി​യാ​ണു​ള്ള​ത്. 67 പോ​യി​ന്‍റു​ള്ള ടോ​ട്ട​ന​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

സ്വ​ന്തം തട്ടകമായ എ​മി​റേ​റ്റ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ട് 3-2ന്‍റെ ​അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി​യേ​റ്റു വാ​ങ്ങി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ 66 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.