യുവന്‍റസിന് ഇരട്ട ആഘോഷം
യുവന്‍റസിന് ഇരട്ട ആഘോഷം
Monday, April 22, 2019 12:41 AM IST
ടൂ​റി​ന്‍: ടൂ​റി​നി​ല്‍ യു​വ​ന്‍റ​സിന്‍റെ ഇ​ര​ട്ട ആ​ഘോ​ഷം അരങ്ങേറി. ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ലെ പു​രു​ഷ, വ​നി​താ കി​രീ​ട​ങ്ങ​ള്‍ ഒ​രേ ദി​നം യു​വ​ന്‍റ​സി​ന്‍റെ ടീ​മു​ക​ള്‍ നേ​ടി. ആ​ദ്യം വ​നി​താ ടീം ​വെ​റോ​ണ​യെ 3-0ന് ​തോ​ല്പി​ച്ച് കി​രീ​ടം നി​ല​നി​ര്‍ത്തി. പി​ന്നാ​ലെ പു​രു​ഷ ടീം ​തു​ട​ര്‍ച്ച​യാ​യ എ​ട്ടാം കി​രീ​ട​ത്തി​ലും മു​ത്ത​മി​ട്ടു. സീ​നി​യ​ര്‍ ലീ​ഗി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണ്‍ മു​ത​ലാ​ണ് യു​വ​ന്‍റ​സി​ന്‍റെ വ​നി​ത​ക​ള്‍ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്.

യു​വ​ന്‍റ​സി​നൊ​പ്പം ആ​ദ്യ സീ​സ​ണി​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് സീ​രി എ​യി​ല്‍ മു​ത്ത​മി​ടാ​നാ​യി. ഇം​ഗ്ല​ണ്ടി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ്, സ്‌​പെ​യി​നി​ല്‍ ലാ ​ലി​ഗ, ഇ​റ്റ​ലി​യി​ല്‍ സീ​രി എ ​ലീ​ഗു​ക​ളി​ല്‍ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ ക​ളി​ക്കാ​ര​നുമായി റൊ​ണാ​ള്‍ഡോ.


ലീ​ഗി​ലെ 33-ാം മ​ത്സ​ര​ത്തി​ല്‍ യു​വ​ന്‍റ​സ് 2-1ന് ​ഫി​യൊ​റെ​ന്‍റീ​ന​യെ തോ​ല്‍പ്പി​ച്ച് തു​ട​ര്‍ച്ച​യാ​യ എ​ട്ടാം കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. 33 ക​ളി​യി​ല്‍ യു​വ​ന്‍റ​സി​ന് 87 പോ​യി​ന്‍റും രണ്ടാമതുള്ള നാ​പ്പോ​ളി​ക്ക് 67 പോ​യി​ന്‍റു​മാ​ണ്. പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് യു​വ​ന്‍റ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

യു​വ​ന്‍റ​സി​ന്‍റെ 35-ാമ​ത്തെ സീ​രി എ ​കി​രീ​ട​മാ​ണ്. യൂ​റോ​പ്പി​ലെ ആ​ദ്യ പ്ര​ധാ​ന ലീ​ഗു​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി എ​ട്ട് ത​വ​ണ ചാ​മ്പ്യ​ന്‍ഷി​പ്പ് നേ​ടു​ന്ന ആ​ദ്യ ടീ​മാ​ണ് യു​വ​ന്‍റ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.