ലോ​​ക റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​ന​​ത്തോ​​ടെ ജെറെമി ലാ​​ൽ​​റി​​ന്നു​​ഗ
Monday, April 22, 2019 12:41 AM IST
നി​​ങ്പൊ (ചൈ​​ന): ഏ​​ഷ്യ​​ൻ ഭാ​​രോ​​ദ്വ​​ഹ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ യൂ​​ത്ത് ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ജെ​​റെ​​മി ലാ​​ൽ​​റി​​ന്നു​​ഗ​​യു​​ടെ റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​നം. പ​​തി​​നാ​​റു​​കാ​​ര​​നാ​​യ ജെ​​റെ​​മി ലോ​​ക യൂ​​ത്ത്, ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡു​​ക​​ൾ മ​​റി​​ക​​ട​​ന്ന പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഗ്രൂ​​പ്പ് ബി​​യി​​ൽ 67 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് കൗ​​മാ​​ര താ​​രം മ​​ത്സ​​രി​​ക്കു​​ന്ന​​ത്. 297 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി​​യാ​​ണ് ജെ​​റെ​​മി റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത​​ത്. 15 റി​​ക്കാ​​ർ​​ഡു​​ക​​ൾ ജെ​​റെ​​മി ത​​ക​​ർ​​ത്തു. ആ​​റ് രാ​​ജ്യാ​​ന്ത​​ര റി​​ക്കാ​​ർ​​ഡും (മൂ​​ന്ന് യൂ​​ത്ത് വേ​​ൾ​​ഡ്, മൂ​​ന്ന് യൂ​​ത്ത് ഏ​​ഷ്യ​​ൻ) ഒ​​ന്പ​​ത് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡും (മൂ​​ന്ന് യൂ​​ത്ത് നാ​​ഷ​​ണ​​ൽ, മൂ​​ന്ന് ജൂ​​ണി​​യ​​ർ നാ​​ഷ​​ണ​​ൽ, മൂ​​ന്ന് സീ​​നി​​യ​​ർ നാ​​ഷ​​ണ​​ൽ) മി​​സോ​​റം താ​​ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​ന​​ത്തി​​ൽ ത​​ക​​ർ​​ന്നു.


വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ മു​​ൻ ലോ​​ക ചാ​​ന്പ്യ​​നാ​​യ ഇ​​ന്ത്യ​​യു​​ടെ മീ​​രാ​​ഭാ​​യ് ചാ​​നു​​വി​​ന് വെ​​ങ്ക​​ലം ന​​ഷ്ട​​പ്പെ​​ട്ടു. 49 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മീ​​രാ​​ഭാ​​യ് നാലാമതായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.