ഇ​​നി ക്യാ​​പ്റ്റ​​ൻ സ്മി​​ത്ത്
Saturday, April 20, 2019 11:35 PM IST
ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ടീ​​മാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ്സ്മാ​​ൻ സ്റ്റീ​​വ് സ്മി​​ത്ത് നി​​യ​​മി​​ത​​നാ​​യി. അ​​ജി​​ങ്ക്യ ര​​ഹാ​​ന​​യ്ക്കു പ​​ക​​ര​​മാ​​ണ് സ്മി​​ത്തി​​നെ ക്യാ​​പ്റ്റ​​നാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു മു​​ന്പാ​​ണ് ക്യാ​​പ്റ്റ​​നെ മാ​​റ്റി​​യ​​താ​​യു​​ള്ള അ​​റി​​യി​​പ്പ് എ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ര​​ഹാ​​നെ ടീ​​മി​​നെ പ്ലേ ​​ഓ​​ഫി​​ലെ​​ത്തി​​ച്ചി​​രു​​ന്നു.

ഈ ​​സീ​​സ​​ണി​​ൽ സ്മി​​ത്ത് ടീ​​മി​​നെ ന​​യി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തേ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ​​സ്പെ​​ൻ​​ഷ​​നി​​ലാ​​യ സ്മി​​ത്തി​​നു പ​​ക​​രം ര​​ഹാ​​ന​​യെ ക്യാ​​പ്റ്റ​​നാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ​​സ്പെ​​ൻ​​ഷ​​ൻ ക​​ഴി​​ഞ്ഞ് സ്മി​​ത്ത് ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് റോ​​യ​​ൽ​​സ് ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​വും അ​​ദ്ദേ​​ഹ​​ത്തെ തേ​​ടി​​യെ​​ത്തി​​യ​​ത്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ വി​​ജ​​യ​​ശ​​ത​​മാ​​ന​​ത്തി​​ൽ ഒ​​ന്നാ​​മ​​നാ​​ണ് സ്റ്റീ​​വ് സ്മി​​ത്ത്. 66.67 ആ​​ണ് സ്മി​​ത്തി​​ന്‍റെ വി​​ജ​​യ​​ശ​​ത​​മാ​​നം. എം.​​എ​​സ്. ധോ​​ണി (60.60) ആ​​ണ് ര​​ണ്ടാ​​മ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.