ഇംഗ്ലണ്ട് ടീമിൽ ആർച്ചർ ഇല്ല
Thursday, April 18, 2019 12:41 AM IST
ലണ്ടൻ: ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ ഇംഗ്ലണ്ടും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മീഡിയം പേസർ ജോഫ്ര ആർച്ചറിന് സ്ഥാനം ലഭിക്കാതിരുന്നതാണ് ഇംഗ്ലണ്ട് നിരയിലെ പ്രത്യേകത.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓസ്ട്രേലിയൻ ലോകകപ്പ് ടീമിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉൾപ്പെട്ടിട്ടുണ്ട്. ജോഷ് ഹെയ്സൽവുഡ്, പീറ്റർ ഹാൻഡ്സ്കോന്പ് എന്നിവർക്ക് ഓസീസ് നിരയിൽ ഇടം ലഭിച്ചില്ല.