മാഞ്ചസ്റ്റർ ടീമുകൾക്കു ജയം
മാഞ്ചസ്റ്റർ ടീമുകൾക്കു ജയം
Monday, April 15, 2019 12:11 AM IST
ല​ണ്ട​ന്‍/ മാ​ഞ്ച​സ്റ്റ​ര്‍: ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. എ​വേ മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 3-1ന് ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ തോ​ല്പി​ച്ചു. സി​റ്റി​ക്കാ​യി റ​ഹീം സ്റ്റെ​ര്‍ലിം​ഗ് ഇ​ര​ട്ട ഗോ​ള്‍ നേ​ടി. ര​ണ്ടു പ​കു​തി​ക​ളി​ലു​മാ​യി​രു​ന്നു സ്റ്റെ​ര്‍ലിം​ഗി​ന്‍റെ ഗോ​ളു​ക​ള്‍. ഒ​രു ഗോ​ള്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സി​ന്‍റെ വ​ക​യാ​യി​രു​ന്നു. ലൂ​ക്ക മി​ലി​വോ​ജെ​വി​ച്ചാ​ണ് ക്രി​സ്റ്റ​ല്‍ പാ​ല​സി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. 33 കളി​യി​ല്‍ സി​റ്റി​ക്ക് 83 പോ​യി​ന്‍റാ​ണു​ള്ള​ത്.


പോ​ള്‍ പോ​ഗ്ബ​യു​ടെ ഇരട്ട പെ​ന​ല്‍റ്റിയിലൂടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 2-1ന് ​വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. 33 ക​ളി​യി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് 64 പോ​യി​ന്‍റാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.