പുതിയ ജര്‍മനിക്ക് ആദ്യ ജയം
പുതിയ ജര്‍മനിക്ക് ആദ്യ ജയം
Monday, March 25, 2019 11:10 PM IST
ആം​സ്റ്റ​ര്‍ഡാം: യു​വ​താ​ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ ജ​ര്‍മ​നി​ക്ക് ആ​ദ്യ ജ​യം. പ​ല പ്ര​ധാ​ന താ​ര​ങ്ങ​ളെയും ടീ​മി​ലേ​ക്കു വി​ളി​ക്കാ​തെ പു​തി​യ ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​നെ വാ​ര്‍ത്തെ​ടു​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ജോ​വാക്വിം ലോ​യു​ടെ തീ​രു​മാ​നം ഫ​ലം ക​ണ്ടു തു​ട​ങ്ങി.

2020 യൂ​റോ ക​പ്പ് യോ​ഗ്യ​താ പോ​രാ​ട്ട​ത്തി​ല്‍ ഗ്രൂ​പ്പ് സി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​നി​ക്കു ജ​യം. അ​വ​സാ​ന മി​നി​റ്റി​ല്‍ നി​ക്കോ ഷു​ള്‍ട്‌​സ് നേ​ടി​യ ഗോ​ളി​ല്‍ ജ​ര്‍മ​ന്‍ സം​ഘം ക​രു​ത്ത​രാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സി​നെ 3-2ന് ​തോ​ല്‍പ്പി​ച്ചു. സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ സെ​ര്‍ബി​യ​യു​മാ​യു​ള്ള 1-1ന്‍റെ ​സ​മ​നി​ല​യ്ക്കു​ശേ​ഷ​മാ​ണ് ജ​ര്‍മ​നി യൂ​റോ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. ജ​ര്‍മ​നി​യു​ടെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ 2014 ലോ​ക​ക​പ്പ് നേ​ടി​യ​വ​രി​ല്‍ നാ​യ​ക​ന്‍ മാ​നു​വ​ല്‍ നോ​യ​റും ടോ​ണി ക്രൂ​സും ഇ​ടം​പി​ടി​ച്ചു.

തു​ട​ക്കം മു​ത​ലേ പ്ര​തി​രോ​ധ​ക്കാ​ര്‍ക്ക് സ​മ്മ​ര്‍ദ​മു​യ​ര്‍ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി. ലെ​റോ​യ് സാ​നെ, സെ​ര്‍ജ് ജനാ​ബ്രി എ​ന്നി​വ​രു​ടെ നീ​ക്ക​ങ്ങ​ള്‍ നെ​ത​ര്‍ല​ന്‍ഡ്‌​സ് ഗോ​ള്‍മു​ഖ​ത്ത് ഭീ​ഷ​ണി ഉ​യ​ര്‍ത്തി​ക്കൊ​ണ്ടി​രു​ന്നു. പി​ന്നീ​ട് നെ​ത​ര്‍ല​ഡ്‌​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നീ​ക്ക​ങ്ങ​ൾക്കു മി​ക​ച്ച പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ജ​ര്‍മ​ന്‍ സം​ഘം ത​ട​സ​ങ്ങ​ള്‍ തീ​ര്‍ത്തു.

15-ാം മി​നി​റ്റി​ല്‍ ഇ​ട​തു​വിം​ഗി​ല്‍നി​ന്ന് ഷു​ള്‍ട്‌​സ് ന​ട​ത്തി​യ നീ​ക്കം ബോ​ക്‌​സി​ല്‍നി​ന്ന സ​നെ​യ്ക്കു പ​ന്തെ​ത്തി​ച്ചു. ബുദ്ധിമുട്ടേറിയ ആം​ഗി​ളി​ല്‍നി​ന്ന് സ​നെ ജ​ര്‍മ​നി​ക്കു ലീ​ഡ് ന​ല്കി. 25-ാം മി​നി​റ്റി​ല്‍ ര​ണ്ടു ത​ക​ര്‍പ്പ​ന്‍ ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ ജ​ര്‍മ​നി​യു​ടെ ലീ​ഡ് നി​ല​നി​ര്‍ത്തി. പോ​സ്റ്റി​ന​രു​കി​​ല്‍ വ​ച്ച് റ​യാ​ന്‍ ബാ​ബെ​ലി​ന്‍റെ ഗോ​ളെ​ന്നു​റ​ച്ച ര​ണ്ടു ശ​ക്ത​മാ​യ ഷോ​ട്ടു​ക​ള്‍ നോ​യ​ര്‍ ത​ട്ടി പു​റ​ത്താ​ക്കി. 34-ാം മി​നി​റ്റി​ല്‍ ജ​ര്‍മ​നി ലീ​ഡു​യ​ര്‍ത്തി. അ​ന്‍റോ​ണി​യോ റൂ​ഡി​ഗ​റു​ടെ ലോം​ഗ് ബോ​ള്‍ പി​ടി​ച്ചെ​ടു​ത്ത ജനാ​ബ്രി​യു​ടെ ഷോ​ട്ട് കൃ​ത്യ​മാ​യി വ​ല​യി​ല്‍ ത​റ​ച്ചു.


ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ത​ന്നെ നെ​ത​ര്‍ല​ന്‍ഡ്‌​സ് ജ​ര്‍മ​നി​യു​ടെ ലീ​ഡ് കു​റ​ച്ചു. മെം​ഫി​സ് ഡി​പെ​യു​ടെ ക്രോ​സി​നു ത​ല​വ​ച്ച മ​ത്യാ​യി​സ് ഡി ​ലൈ​റ്റ് ഒ​രു ഗോ​ള്‍ മ​ട​ക്കി. 63-ാം മി​നി​റ്റി​ല്‍ ഡി​പെ സ​മ​നി​ല ഗോ​ള്‍ നേ​ടി. അ​വ​സാ​ന 15 അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് താ​ര​ത്തി​ന്‍റെ 11-ാമ​ത്തെ ഗോ​ളാ​ണ്.

ഇ​രു​ടീ​മും വി​ജ​യ​ഗോ​ളി​നാ​യി ശ്ര​മം ശ​ക്ത​മാ​ക്കി. അവസാന മിനിറ്റിൽ ജ​ര്‍മ​നി വി​ജ​യ​ഗോ​ള്‍ കു​റി​ച്ചു. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ മാ​ര്‍കോ റൂ​സ് പെ​ന​ല്‍റ്റി എ​രി​യ​യി​ല്‍നി​ന്ന് ഷു​ള്‍ട്‌​സി​ന് പ​ന്തു ന​ല്‍കി. ഷു​ള്‍ട്‌​സ് അ​നാ​യാ​സം പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ് 2-1ന് ​ബ​ലാ​റ​സി​നെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.