ബ്ര​സീ​ലി​നെ കുരുക്കി പാ​ന​മ
ബ്ര​സീ​ലി​നെ കുരുക്കി പാ​ന​മ
Monday, March 25, 2019 12:43 AM IST
പോ​ര്‍ട്ടോ (പോ​ര്‍ച്ചു​ഗ​ല്‍): ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ല്‍ 76-ാം സ്ഥാ​ന​ത്തു​ള്ള പാ​ന​മ​യെ നേ​രി​ടു​മ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഗോ​ള​ടി മേ​ള​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. നെ​യ്മ​ര്‍ ഇ​ല്ലെ​ങ്കി​ലും മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യി ക​ളി​ച്ച ബ്ര​സീ​ലി​നെ പാ​ന​മ അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 1-1ന് ​സ​മ​നി​ല​യി​ല്‍ കു​രു​ക്കി. അ​ഞ്ച് ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ടി​റ്റെ സ്ഥാ​ന​മേ​റ്റ​ശേ​ഷം അ​വ​രു​ടെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു പാ​ന​മ​യ്‌​ക്കെ​തി​രേ ന​ട​ത്തി​യ​ത്.

ഇ​തി​നു​മു​മ്പ് ഒ​രി​ക്ക​ല്‍പ്പോ​ലും ബ്ര​സീ​ലി​നെ​തി​രേ ഗോ​ള്‍ നേ​ടാ​ത്ത​വ​രാ​ണ് പാ​ന​മ. മു​മ്പ് നാ​ലു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ നാ​ലി​ലും തോ​റ്റ പാ​ന​മ 16 ഗോ​ളാ​ണ് വ​ഴ​ങ്ങി​യ​ത്.

നെ​യ്മ​റി​നു പ​ക​രം പ​ത്താം ന​മ്പ​ര്‍ കു​പ്പാ​യ​ത്തി​ലി​റ​ങ്ങി​യ ലൂ​കാ​സ് പാ​ക്വെ​റ്റ ബ്ര​സീ​ലി​നാ​യി ത​ന്‍റെ ആ​ദ്യ ഗോ​ള്‍ നേ​ടി. ടി​റ്റെ എ​സി മി​ല​ന്‍ മി​ഡ്ഫീ​ല്‍ഡ​ര്‍ക്ക് താ​ത്കാ​ലി​ക​മാ​യി​ട്ട് ന​ല്‍കി​യ ബ്ര​സീ​ലി​ന്‍റെ പ്ര​സി​ദ്ധ​മാ​യ പ​ത്താം ന​മ്പ​റോ​ട് നീ​തി പു​ല​ര്‍ത്തു​ന്ന പ്ര​ക​ട​നം താ​രം പു​റ​ത്തെ​ടു​ത്തു. 30-ാം മി​നി​റ്റി​ല്‍ ക​സേ​മി​റോ​യു​ടെ ക്രോ​സ് ആ​രാ​ലും മാ​ര്‍ക്ക് ചെ​യ്യ​പ്പെ​ടാ​തെ​നി​ന്ന പാ​ക്വെ​റ്റ​യ്ക്ക്. പാ​ക്വെ​റ്റ​യു​ടെ ഷോട്ട് വ​ല​യി​ല്‍ ത​റ​ച്ചു​ക​യ​റി.


ഒ​രു ഗോ​ള്‍ വ​ഴ​ങ്ങി​യെ​ങ്കി​ലും ശ​ക്ത​രാ​യ ബ്ര​സീ​ലി​നു മു​ന്നി​ല്‍ പ​ത​റാ​തെ ക​ളി​ച്ച പാ​ന​മ അ​ഞ്ച് മി​നി​റ്റ് ക​ഴി​ഞ്ഞ് ഗോ​ള്‍ മ​ട​ക്കി. എ​റി​ക് ഡേ​വി​സി​ന്‍റെ സെ​റ്റ്പീ​സി​ല്‍ അ​ഡോ​ള്‍ഡ് മാ​ച്ചെ​ഡോ​യു​ടെ ഹെ​ഡ​ര്‍ വ​ല​യി​ല്‍ തു​ള​ച്ചു​ക​യ​റി. ഈ ​ഗോ​ളി​ന് ഓ​ഫ് സൈ​ഡി​ന്‍റെ ഒ​രു സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.
ര​ണ്ടാം പ​കു​തി​യി​ല്‍ ബ്ര​സീ​ല്‍ വി​ജ​യ​ഗോ​ളി​നാ​യി ശ​ക്ത​മാ​യി പൊ​രു​തി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ ബ്ര​സീ​ല​ിയന്‍ നീ​ക്ക​ങ്ങ​ളെ മി​ക​ച്ച രീ​തി​യി​ല്‍ ചെ​റു​ത്തുനി​ന്ന പാ​ന​മ സ​മ​നി​ല​യു​മാ​യി മ​ട​ങ്ങി.

ജൂ​ണി​ല്‍ ബ്ര​സീ​ല്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​പ അ​മേ​രി​ക്ക​യി​ലേക്ക്‍ ഉ​റ്റു​നോ​ക്കു​ന്ന ടി​റ്റെ ഒ​രു​കൂ​ട്ടം യു​വ​താ​ര​ങ്ങ​ള്‍ക്ക് അ​വ​സ​രം ന​ല്‍കി. ചൊ​വ്വാ​ഴ്ച പ്രാ​ഗി​ല്‍ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ​തി​രേ​യാ​ണ് ബ്ര​സീ​ലി​ന്‍റെ അ​ടു​ത്ത സൗ​ഹൃ​ദ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.