സ്മി​ത്തും വാ​ര്‍ണ​റും ലോ​ക​ക​പ്പി​നു​ണ്ടാ​കുമെന്ന് ഹെയ്ഡൻ
സ്മി​ത്തും വാ​ര്‍ണ​റും  ലോ​ക​ക​പ്പി​നു​ണ്ടാ​കുമെന്ന്  ഹെയ്ഡൻ
Sunday, March 24, 2019 1:26 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പ്ര​ക​ട​ന​മാ​കി​ല്ല സ്റ്റീ​വ് സ്മി​ത്തി​നെ​യും ഡേ​വി​ഡ് വാ​ര്‍ണ​റെ​യും ലോ​ക​ക​പ്പ് ടീ​മി​ലെ​ത്തി​ക്കു​ക​യെ​ന്ന് മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ​ര്‍ മാ​ത്യു ഹെ​യ്ഡ​ന്‍. പ​ന്തി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​തി​ല്‍ സ്മി​ത്തി​ന്‍റെ​യും വാ​ര്‍ണ​റു​ടെ​യും 12 മാ​സ​ത്തെ വി​ല​ക്ക് ഈ ​മാ​സം 28ന് ​അ​വ​സാ​നി​ക്കും.

ഇ​രു​വ​രു​ടെ​യും ഐ​പി​എ​ലി​ലെ പ്ര​ക​ട​നം ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ഉ​റ്റു​നോ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഐ​പി​എ​ലി​ല്‍ ഇ​രു​വ​ര്‍ക്കും ന​ല്ല ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും മു​ന്‍ താ​രം പ​റ​ഞ്ഞു. സ്മി​ത്തി​നും വാ​ര്‍ണ​ര്‍ക്കും ഓ​സ്‌​ട്രേ​ലി​യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​റ​പ്പാ​യി​ട്ടും സ്ഥാ​ന​മു​ണ്ടാ​കു​മെ​ന്നും ഹെ​യ്ഡ​ന്‍ പ​റ​ഞ്ഞു.


ലോ​ക​ക​പ്പി​നു മു​മ്പ് ഇ​രു​വ​ര്‍ക്കു​മു​ള്ള ഏ​ക ടൂ​ര്‍ണ​മെ​ന്‍റാ​ണ് ഐ​പി​എ​ല്‍. ഈ ​അ​വ​സ​രം അ​വ​ര്‍ കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ഹെ​യ്ഡ​ന്‍ ക​രു​ത​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.