തോ​ല്‍വി ലോ​ക​ക​പ്പി​നു മു​മ്പു​ള്ള മു​ന്ന​റി​യി​പ്പ്: ദ്രാ​വി​ഡ്
തോ​ല്‍വി ലോ​ക​ക​പ്പി​നു മു​മ്പു​ള്ള മു​ന്ന​റി​യി​പ്പ്: ദ്രാ​വി​ഡ്
Thursday, March 21, 2019 12:27 AM IST
ന്യൂ​ഡ​ല്‍ഹി: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെതിരേ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ തോ​ല്‍വി ലോ​ക​ക​പ്പി​നു മു​മ്പ് ഇ​ന്ത്യ​ക്കു​ള്ള മു​ന്നറി​യിപ്പെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ്. തു​ട​ര്‍ച്ച​യാ​യി വി​ജ​യ​ങ്ങ​ള്‍ നേ​ടി മു​ന്നേ​റി​യ ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ​യോ​ട് അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ര​ണ്ടു ജ​യ​ത്തി​നു​ശേ​ഷം തു​ട​ര്‍ച്ച​യാ​യി മൂ​ന്നെ​ണ്ണം തോ​റ്റ് പ​ര​മ്പ​ര അ​ടി​യ​റ​വു​വ​ച്ചു.

ലോ​ക​ക​പ്പി​നു​മു​മ്പ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന​ത്തെ ഏ​ക​ദി​ന പ​ര​മ്പ​ര​യാ​യി​രു​ന്നു അ​ത്. ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ചെ​ല്ലു​ന്നു കി​രീ​ടം അ​നാ​യാ​സം നേ​ടു​ന്നു എ​ന്ന സം​സാ​ര​മു​ണ്ട്; അ​ത് ന​ല്ല​താ​ണ്. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​രം ഇ​ന്ത്യ കൂ​ടു​ത​ല്‍ ന​ന്നാ​യി ക​ളി​ക്ക​ണ​മെ​ന്ന് ഓ​ര്‍മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നുവെന്ന് മു​ന്‍ നാ​യ​ക​ന്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്ക് ലോ​ക​ക​പ്പ്് അ​നാ​യാ​സം നേ​ടാ​നാ​കും. കാ​ര​ണം അ​ടു​ത്ത കാ​ല​ത്താ​യി ഇ​ന്ത്യ ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ട്. പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​നം ക​ണ്ട് ത​ന്‍റെ കാ​ഴ​്ച​പ്പാ​ടി​ല്‍ അ​സാ​​ധാ​ര​ണാ​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. ഇ​പ്പോ​ഴും കി​രീ​ടം നേ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ. പ​ക്ഷേ ഇ​ത് വ​ള​രെ ക​ഠി​ന​വും പോ​രാ​ട്ടം നി​റ​ഞ്ഞ​തു​മാ​ണ്. ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19ന്‍റെ​യും എ ​ടീ​മി​ന്‍റെ​യും പ​രി​ശീ​ല​ക​നാ​യ ദ്രാ​വി​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.