കേ​ര​ള​ത്തി​ന് ഒ​ളി​ന്പി​ക് സ്വ​ർ​ണം
കേ​ര​ള​ത്തി​ന് ഒ​ളി​ന്പി​ക് സ്വ​ർ​ണം
Wednesday, March 20, 2019 12:19 AM IST
ഒ​ളി​ന്പി​ക് സ്വ​ർ​ണ​മെ​ന്ന മ​ല​യാ​ളി സ്വ​പ്ന​ത്തി​ന് സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സി​ൽ സാ​ഫാ​ല്യം. അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ 1:15.00 സെ​ക്ക​ൻ​ഡി​ൽ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി വി​ശാ​ന്ത് കെ. ​ര​വീ​ന്ദ്ര​നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് സ്വ​ർ​ണം നീ​ന്തി​യെ​ടു​ത്ത​ത്. കോ​ട്ട​യം അ​ന്തി​നാ​ട് ശാ​ന്തി​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് വി​ശാ​ന്ത്. ക​ക്ക​ക്കാ​ട്ട് ര​വീ​ന്ദ്ര​ൻ-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ബി​ന്ദു ശാ​ന്തി​നി​ല​യം അ​ധ്യാ​പി​ക​യാ​ണ്.

നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​നി​ന്നാ​ണ് ഒ​രു വെ​ള്ളി ല​ഭി​ച്ച​ത്. 25 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക്കി​ൽ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ സൂ​ര്യ മോ​ഹ​നാ​ണ് വെ​ള്ളി നീ​ന്തി​യെ​ടു​ത്ത​ത്. അ​മ​ര​വി​ള കാ​രു​ണ്യ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മോ​ഹ​ന​ൻ-​അം​ബി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. 28.93 സെ​ക്ക​ൻ​ഡി​ലാ​ണ് സൂ​ര്യ വെ​ള്ളി​യു​മാ​യി നീ​ന്തി​ക്ക​യ​റി​യ​ത്. ‌‌‌


ആ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ൽ രാ​ഹു​ൽ രാ​ജും ഇ​ന്ത്യ​ക്കാ​യി ഇ​ന്ന​ലെ വെ​ള്ളി ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ആ​തി​ര കു​ഞ്ഞു​മോ​ൻ തൊ​ഴു​ത്തു​ങ്ക​ലി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വെ​ങ്ക​ല​മെ​ത്തി​യ​ത്. ഇ​ടു​ക്കി കാ​ർമ​ൽ ജ്യോ​തി​സ് സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ആ​തി​ര. ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ വെ​ള്ളി നേ​ടി. മ​ല​യാ​ളി താ​ര​മാ​യ ഡെ​സി തോ​മ​സ് തൊ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ടെ ടീ​മാ​ണ് വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ടു​ക്കി സ്നേ​ഹാ​രാം സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഡെസി.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് ബ്ര​ഹ‌്മ​നാ​യ​കം മ​ഹാ​ദേ​വ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.