ഇ​ര​ട്ട വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ ആ​ര്യ
ഇ​ര​ട്ട വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ ആ​ര്യ
Tuesday, March 19, 2019 12:26 AM IST
സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്കാ​യി ആ​ര്യ​യു​ടെ ഇ​ര​ട്ട വെ​ള്ളി​ത്തി​ള​ക്കം. 200 മീ​റ്റ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളി നേ​ടി​യ എ. ​ആ​ര്യ ഇ​ന്ന​ലെ ഇ​ന്ത്യ​ക്കാ​യി 100 മീ​റ്റ​റി​ലും വെ​ള്ളി ക​ര​സ്ഥ​മാ​ക്കി. ര​ണ്ട് മെ​ഡ​ൽ​കൂ​ടി മ​ല​യാ​ളി താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടി​ലെ​ത്തി​ച്ചു. ആ​ര്യ​ക്കു പി​ന്നാ​ലെ അ​പ്ലോ​ണി​യ സൈ​ക്ലിം​ഗി​ൽ വെ​ങ്ക​ലം നേ​ടി.

ശാ​സ്താം​കോ​ട്ട മ​നോ​വി​കാ​സ് കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് എ. ​ആ​ര്യ. 100 മീ​റ്റ​റി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് ആ​ര്യ​ക്ക് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്. 17.95 സെ​ക്ക​ൻ​ഡി​ലാ​ണ് ആ​ര്യ 100 മീ​റ്റ​ർ ഫി​നി​ഷ് ചെ​യ്ത​ത്. പ​തി​നേ​ഴു​കാ​രി​യാ​യ ആ​ര്യ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് വെ​ള്ളി​യ​ണി​ഞ്ഞ​ത്. ഒ​ളി​ന്പി​ക്സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ആ​ദ്യ സ്വ​ർ​ണം എ​ന്ന നേ​ട്ടം ആ​ര്യ​ക്ക് മൈ​ക്രോ സെ​ക്ക​ൻ​ഡി​ൽ ന​ഷ്ട​പ്പെ​ട്ടു. എ​ങ്കി​ലും ഇ​ര​ട്ട വെ​ള്ളി​യു​മാ​യി ആ​ര്യ മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യി. ഇ​ന്ത്യ​യു​ടെ അ​മൂ​ല്യ​ക്കാ​ണ് ഈ​യി​ന​ത്തി​ൽ വെ​ങ്ക​ലം. 500 മീ​റ്റ​ർ സൈ​ക്ലിം​ഗി​ൽ കോ​ട്ട​യം അ​നു​ഗ്ര​ഹ സ്പെ​ഷ​ൽ സ്കൂ​ളി​ലെ അ​പ്ലോ​ണി​യയ്ക്ക് വെ​ങ്ക​ലം ല​ഭി​ച്ചു.


മെ​ഡ​ൽ വേ​ട്ട​യി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 50 സ്വ​ർ​ണ​വും 63 വെ​ള്ളി​യും 75 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 188 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യ​ത്. റ​ഷ്യ​യാ​ണ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് ബ്ര​ഹ‌്മ​നാ​യ​കം മ​ഹാ​ദേ​വ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.