ഐ​​റി​​ഷ് താ​​ര​​ത്തി​​ന് അ​​പൂ​​ർ​​വ റിക്കാ​​ർ​​ഡ്
ഐ​​റി​​ഷ് താ​​ര​​ത്തി​​ന് അ​​പൂ​​ർ​​വ റിക്കാ​​ർ​​ഡ്
Tuesday, March 19, 2019 12:26 AM IST
അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ പേ​​സ് ബൗ​​ള​​ർ ടിം ​​മു​​ർ​​ത​​ഹി​​ന് അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡ്. ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും 25 റ​​ണ്‍​സി​​നു മു​​ക​​ളി​​ൽ സ്കോ​​ർ ചെ​​യ്യു​​ന്ന ആ​​ദ്യ 11-ാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​ൻ എ​​ന്ന നേ​​ട്ട​​മാ​​ണ് ഐ​​റി​​ഷ് താ​​രം സ്വ​​ന്ത​​മാ​​ക്കിയത്. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ 142 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​ൽ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ടിം ​​ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ലാ​​ണ് ടിം ​​റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ൽ അ​​യ​​ർ​​ല​​ൻ​​ഡ് ഏ​​ഴ് വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ടെ​​സ്റ്റ് പ​​ദ​​വി ല​​ഭി​​ച്ച ശേ​​ഷം ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ക​​ളി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ മാ​​ത്രം ടെ​​സ്റ്റ് മ​​ത്സ​​ര​​മാ​​ണി​​ത്.


ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​നാ​​യി 75 പ​​ന്തി​​ൽ 54 റ​​ണ്‍​സു​​മാ​​യി ടിം ​​പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​റും ടിം ​​ആ​​യി​​രു​​ന്നു. ടീ​​മി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​കു​​ന്ന പ​​തി​​നൊ​​ന്നാ​​മ​​ത്തെ 11-ാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​ൻ എ​​ന്ന നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 32 പ​​ന്തി​​ൽ 27 റ​​ണ്‍​സ് ആ​​ണ് ഐ​​റി​​സ് പേ​​സ​​ർ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.