ഇ​ന്ത്യ രണ്ടാമത്
ഇ​ന്ത്യ രണ്ടാമത്
Monday, March 18, 2019 12:51 AM IST
ഹോ​​ങ്കോം​​ഗ്: മൂ​​ന്നാ​​മ​​ത് ഏ​​ഷ്യ​​ൻ യൂ​​ത്ത് അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം സ്ഥാ​​നം. എ​​ട്ട് സ്വ​​ർ​​ണം, ഒ​​ന്പ​​ത് വെ​​ള്ളി, ഒ​​ന്പ​​ത് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 26 മെ​​ഡ​​ൽ നേ​​ടിയാ​​ണ് ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​ത്. 12 സ്വ​​ർ​​ണം, 11 വെ​​ള്ളി, എ​​ട്ട് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 31 മെ​​ഡ​​ൽ നേ​​ടി​​യ ചൈ​​ന​​യ്ക്കാ​​ണ് ഒ​​ന്നാം സ്ഥാ​​നം.

അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇ​​ന്ത്യ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 4-400 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ സ്വ​​ർ​​ണം നേ​​ടി. മ​​ല​​യാ​​ളി താ​​രം അ​​ബ്ദു​​ൾ റ​​സാ​​ഖ്, ക​​ര​​ണ്‍ ഹെ​​ജി​​സ്റ്റെ, ഷ​​ണ്‍​മു​​ഖ ന​​ലു​​ബോ​​തു, ശ​​ശി​​കാ​​ന്ത് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ടീ​​മാ​​ണ് റി​​ലേ​​യി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​ത്. 400 മീ​​റ്റ​​റി​​ൽ അ​​ബ്ദു​​ൾ റ​​സാ​​ഖ് സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. ഇ​​തോ​​ടെ മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ര​​ണ്ട് സ്വ​​ർ​​ണം എ​​ത്തി. 1:54.04 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഇ​​ന്ത്യ റി​​ലേ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ശ്രീ​​ല​​ങ്ക (1:55.04 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി​​യും ചൈ​​ന (1:55.45 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ ഇ​​ന്ത്യ വെ​​ള്ളി​​യ​​ണി​​ഞ്ഞു. മ​​ല​​യാ​​ളി​​താ​​രം സാ​​ന്ദ്ര, പ്രി​​യ മോ​​ഹ​​ൻ, ദീ​​പ്തി ജീ​​വ​​ൻ, അ​​വ​​ന്തി​​ക ന​​ർ​​ലെ എ​​ന്നി​​വ​​രു​​ടെ ടീ​​മാ​​ണ് 2:10.87 സെ​​ക്ക​​ൻ​​ഡി​​ൽ വെ​​ള്ളി നേ​​ടി​​യ​​ത്. ചൈ​​ന (2:10.71 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണ​​വും ക​​സ​​ഖി​​സ്ഥാ​​ൻ (2:13.79 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ല​​വും ക​​ര​​സ്ഥ​​മാ​​ക്കി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 1500 മീ​​റ്റ​​റി​​ൽ മ​​ല​​യാ​​ളി താ​​രം സി. ​​ചാ​​ന്ദ്​​നി വെ​​ങ്ക​​ല​​മ​​ണി​​ഞ്ഞു. 4:36.09 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ചാ​​ന്ദ്​​നി ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.