ബി​​യാ​​ങ്ക, ഫെ​​ഡ​​റ​​ർ ഫൈ​​ന​​ലി​​ൽ; ന​​ദാ​​ൽ പി​ന്മാ​​റി
Monday, March 18, 2019 12:51 AM IST
ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ റാ​​ഫേ​​ൽ ന​​ദാ​​ൽ-​​റോ​​ജ​​ർ ഫെ​​ഡ​​റ​​ർ പോ​​രാ​​ട്ട​​ത്തി​​നു കാ​​ത്തു​​നി​​ന്ന​​വ​​ർ​​ക്ക് നി​​രാ​​ശ. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​ദാ​​ൽ പി​ന്മാ​​റി​​യ​​തോ​​ടെ​​യാ​​ണി​​ത്. പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ ന​​ദാ​​ൽ-​​ഫെ​​ഡ​​റ​​ർ പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്നാ​​ണ് താ​​രം പി​ന്മാ​​റി​​യ​​ത്. ഫൈ​​ന​​ലി​​ലേ​​ക്ക് വാ​​ക്കോ​​വ​​ർ ല​​ഭി​​ച്ച ഫെ​​ഡ​​റ​​റി​​ന്‍റെ എ​​തി​​രാ​​ളി ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീം ​​ആ​​ണ്.


വ​​നി​​താ ഫൈ​​ന​​ലി​​ൽ കാ​​ന​​ഡ​​യു​​ടെ കൗ​​മാ​​ര സൂ​​പ്പ​​ർ താ​​രം ബി​​യാ​​ങ്ക ആ​​ന്ദ്രേ​​സ്കു ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​റി​​നെ നേ​​രി​​ടും. വൈ​​ൽ​​ഡ് കാ​​ർ​​ഡി​​ലൂ​​ടെ ഫൈ​​ന​​ലി​​ലെ​​ത്തി ച​​രി​​ത്രം കു​​റി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ ബി​​യാ​​ങ്ക. 20 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ഫൈ​​ന​​ലി​​ലെ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​വു​​മാ​​യി ബി​​ബി എ​​ന്ന ബി​​യാ​​ങ്ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.