മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സെ​മി​യി​ല്‍; യു​ണൈ​റ്റ​ഡ് പു​റ​ത്ത്
Monday, March 18, 2019 12:51 AM IST
സ്വാ​ന്‍സി/​വൂ​ള്‍വ​ര്‍ഹാം​ട​ണ്‍: ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പി​ന്നി​ല്‍നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ള്‍ അ​യ​ല്‍ക്കാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്താ​യി. എ​വേ മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 3-2ന് ​സ്വാ​ന്‍സി സി​റ്റി​യെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പ​കു​തി​യി​ല്‍ മാ​റ്റ് ഗ്രിം​സ്, ബെ​ര്‍സ​ന്‍റ് സെ​ലി​ന എ​ന്നി​വ​രു​ടെ ഗോ​ളി​ല്‍ സ്വാ​ന്‍സി മു​ന്നി​ലെ​ത്തി.

ര​ണ്ടാം പ​കു​തിയി​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ച്ച മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ബെ​ര്‍ണാ​ര്‍ഡോ സി​ല്‍വ​യി​ലൂ​ടെ ഒ ​രു ഗോ​ള്‍ മ​ട​ക്കി. ക​ളി തീ​രാ​ന്‍ 12 മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ സെ​ര്‍ജി​യോ അ​ഗ്വേ​റോ പെ​ന​ല്‍റ്റി​യി​ലൂ​ടെ സ​മ​നി​ല നേ​ടി. അ​ഗ്വേ​റോ​യു​ടെ കി​ക്ക് ആ​ദ്യം പോ​സ്റ്റി​ല്‍ ത​ട്ടി​യ പ​ന്ത് ഗോ​ള്‍കീ​പ്പ​റു​ടെ കാ​ലി​ല്‍ ഉ​ര​ഞ്ഞ് വ​ല​യി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. ര​ണ്ടു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ അ​ഗ്വേ​റോ​യു​ടെ ഹെ​ഡ​ര്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ജ​യം ന​ല്‍കി.


ത​ക​ര്‍പ്പ​ന്‍ ഫോ​മി​ല്‍ ക​ളി​ച്ചു​വ​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​വേ പോ​രാ​ട്ട​ത്തി​ല്‍ വൂ​ള്‍വ​ര്‍ഹാം​ട​ണോ​ട് 2-1ന് ​തോ​റ്റു. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. റൗ​ള്‍ ഹി​മി​നെ​സ്, ഡി​യോ​ഗോ ജോ​ട്ട എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ വൂ​ള്‍വ്‌​സി​ന് ലീ​ഡ് ന​ല്‍കി. ഇ​ഞ്ചു​റി ടൈ​മി​ല്‍ മാ​ര്‍ക​സ് റ​ഷ്‌​ഫോ​ര്‍ഡാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വാ​റ്റ്ഫ​ര്‍ഡ് 2-1ന് ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ തോ​ല്‍പ്പി​ച്ചു.

പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മി​ൽ​വാ​ളി​നെ 4-5ന് ​തോ​ൽ​പ്പി​ച്ച് ബ്രൈ​റ്റ​ൻ സെ​മി​യി​ൽ. മു​ഴു​വ​ൻ സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും 2-2ന് ​സ​മ​നി​ല പാ​ലി​ച്ച​തോടെ ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.