യു​വ​ന്‍റ​സും തോ​റ്റു
യു​വ​ന്‍റ​സും തോ​റ്റു
Monday, March 18, 2019 12:51 AM IST
ജെ​നോ​വ: യൂ​റോ​പ്പിലെ‍ പ്ര​ധാ​ന അ​ഞ്ചു ഫുട്ബോൾ ലീ​ഗു​ക​ളി​ല്‍ ‍ഈ ​സീ​സ​ണി​ല്‍ തോ​ല്‍വി അ​റി​യാ​തെ നീ​ങ്ങി​യ യു​വ​ന്‍റ​സും ഒ​ടു​വി​ല്‍ വീണു. സീ​രി എ​യി​ല്‍ 27 മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍വി അ​റി​യാ​തെ മു​ന്നേ​റു​ക​യാ​യി​രു​ന്ന യു​വ​ന്‍റ​സി​ന്‍റെ കു​തി​പ്പി​ന് എ​വേ പോ​രാ​ട്ട​ത്തി​ല്‍ ജെ​നോ​വ​യാ​ണ് തടയിട്ട​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു 12-ാം സ്ഥാ​ന​ത്തു​ള്ള ജെ​നോ​വ​യു​ടെ ജ​യം. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ഇ​ല്ലാ​തെ​യാ​ണ് യു​വ​ന്‍റ​സ് ജെ​നോ​വ​യെ നേ​രി​ടാ​നെ​ത്തി​യ​ത്. 28 ക​ളി​യി​ല്‍ 75 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള യു​വ​ന്‍റ​സ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ നാ​പ്പോ​ളി​യു​മാ​യി 18 പോ​യി​ന്‍റ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്.


സ്റ്റെ​ഫാ​നോ സ്റ്റു​രാ​രോ (72-ാം മി​നി​റ്റ്), ഗെ​രാ​ന്‍ പാ​ന്‍ഡേ​വ് (81-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 56-ാം മി​നി​റ്റി​ല്‍ പൗ​ളോ ഡൈ​ബ​ല ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ താ​രം ഓ​ഫ് സൈ​ഡി​ലെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്നു ഗോ​ള്‍ നി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.