ഡോ​ര്‍ട്മു​ണ്ടിന് ജയം; ഒ​ന്നാം സ്ഥാ​ന​ത്ത്
Monday, March 18, 2019 12:51 AM IST
ബ​ര്‍ലി​ന്‍: മാ​ര്‍കോ റൂ​സ് ഇ​ഞ്ചു​റി ടൈ​മി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് 3-2ന് ​ഹെ​റാ​ത്ത​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ ബൊ​റൂ​സി​യ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി.

ര​ണ്ടു ത​വ​ണ ബൊ​റൂ​സി​യ പി​ന്നി​ലാ​യി​രു​ന്നു. സോ​ള​മ​ന്‍ കാ​ലു​വി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ള്‍ (4-ാം മി​നി​റ്റ്, 35-ാം മി​നി​റ്റ് പെ​ന​ല്‍റ്റി) ഹെ​റാ​ത്ത​യെ ര​ണ്ടു ത​വ​ണ മു​ന്നി​ലെ​ത്തി​ച്ചു. തോ​മ​സ് ഡെ​ലാ​നെ (14-ാം മി​നി​റ്റ്), ര​ണ്ടാം പ​കു​തി​യി​ല്‍ ഡാ​ന്‍ അ​ല​ക്‌​സ് സ​ഗ​ഡൗ (47-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ ബൊ​റു​സി​യ​യ്ക്ക് സ​മ​നി​ല ന​ല്കി. 90+2-ാം മി​നി​റ്റി​ലാ​യി​രു​ന്നു റൂ​സി​ന്‍റെ വി​ജ​യ​ഗോ​ള്‍. 26 ക​ളി​യി​ല്‍ 60 പോ​യി​ന്‍റാ​ണ് ബൊ​റൂ​സി​യ​യ്ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.