സാ​​യി​​യി​​ലേ​​ക്ക് സി​​ന്ധു മ​​ട​​ങ്ങി​​യെ​​ത്തി
സാ​​യി​​യി​​ലേ​​ക്ക് സി​​ന്ധു മ​​ട​​ങ്ങി​​യെ​​ത്തി
Sunday, March 17, 2019 12:07 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: സ്വ​​ത​​ന്ത്ര​​മാ​​യി പ​​രി​​ശീ​​ല​​നം ന​​ട​​ത്താ​​മെ​​ന്ന തീ​​രു​​മാ​​നം എ​​ടു​​ത്ത് ഒ​​ന്പ​​തു മാ​​സ​​ത്തി​​നു​​ശേ​​ഷം പി.​​വി. സി​​ന്ധു സാ​​യ് അ​​ക്കാ​​ദ​​മി​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി.

സൈ​​ന നെ​​ഹ് വാ​​ൾ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് അ​​ട​​ക്ക​​മു​​ള്ള​​വ​​ർ പ​​രി​​ശീ​​ലി​​ക്കു​​ന്ന സാ​​യ് ഗോ​​പി​​ച​​ന്ദ് അ​​ക്കാ​​ദ​​മി​​യി​​ലേ​​ക്കാ​​ണ് സി​​ന്ധു മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. 2018 ജൂ​​ണി​​ൽ സ്വ​​ത​​ന്ത്ര​​മാ​​യി പ​​രി​​ശീ​​ലി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി സി​​ന്ധു ഗോ​​പി​​ച​​ന്ദി​​നെ സ​​മീ​​പി​​ച്ചി​​രു​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് പു​​ല്ലേ​​ല ഗോ​​പി​​ച​​ന്ദ് ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​ക്കാ​​ഡ​​മി​​യി​​ൽ സി​​ന്ധു പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു. സാ​​യ് കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് ഒ​​രു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലം മാ​​ത്ര​​മാ​​ണ് അ​​ക്കാ​​ദ​​മി​​ക്കു​​ള്ള​​ത്.


ഓ​​ൾ ഇം​​ഗ്ലണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് സാ​​യ് കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​രാ​​നു​​ള്ള സി​​ന്ധു​​വി​​ന്‍റെ തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.