സി​ദാ​നു വി​ജ​യ​ത്തു​ട​ക്കം
Sunday, March 17, 2019 12:07 AM IST
മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​നാ​യി തി​രി​ച്ചെ​ത്തി​യ സി​ന​ദി​ൻ സി​ദാ​ന് വി​ജ​യ​ത്തു​ട​ക്കം. ലാ ​ലി​ഗ​ ഫുട്ബോളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്കെ​തി​രേ​യാ​യി​രു​ന്നു സി​ദാ​ന്‍റെ തി​രി​ച്ചു​വ​ര​വി​ലെ ആ​ദ്യ മ​ത്സ​രം. സാ​ന്‍റി​യാ​ഗോ ബ​ർ​ണാ​ബു​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് സെ​ൽ​റ്റ​യെ ത​ക​ർ​ത്തു.

ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ ഇ​സ്കോ​യും ഗാ​ര​ത് ബെ​യ്ലും ഗോ​ൾ നേ​ടി. സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​യു​ടെ ടീ​മി​ൽ പ​ല​പ്പോ​ഴും ഇ​രു​വ​ർ​ക്കും ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​ന​മി​ല്ലാ​യി​രു​ന്നു. 28 ക​ളി​യി​ൽ 54 പോ​യി​ന്‍റു​മാ​യി റ​യ​ൽ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.

എം​​ബാ​​പ്പയെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ ഇ​​ഷ്ടം: സി​​ദാ​​ൻ

ഫ്ര​​ഞ്ച് യു​​വ ഫു​​ട്ബോ​​ൾ താ​​രം കൈ​​ലി​​യ​​ൻ എം​​ബാ​​പ്പ​​യെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചാ​​ൽ ഏ​​റെ ഇ​​ഷ്ട​​മെ​​ന്ന് റ​​യ​​ൽ മാ​​ഡ്രി​​ഡ് പ​​രി​​ശീ​​ല​​ക​​ൻ സി​​ന​​ദി​​ൻ സി​​ദാ​​ൻ. ന​​ല്ല ക​​ളി​​ക്കാ​​രെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​ത് ഇ​​ഷ്ട​​പ്പെ​​ടു​​ന്നു, എം​​ബാ​​പ്പെ​​യു​​ടെ കാ​​ര്യ​​ത്തി​​ലും അ​​തു​​ത​​ന്നെ- സി​​ദാ​​ൻ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം, എം​​ബാ​​പ്പ​​യെ റ​​യ​​ലി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രാ​​ൻ നീ​​ക്കം ആ​​രം​​ഭി​​ച്ചോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഇ​​ല്ലെ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​റു​​പ​​ടി. ഇ​​പ്പോ​​ൾ അ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കാ​​ൻ പ​​റ്റി​​യ സ​​മ​​യ​​മ​​ല്ലെ​​ന്നും സി​​ദാ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


സി​​ദാ​​ൻ റ​​യ​​ലി​​ലെ​​ത്തി​​യ​​തോ​​ടെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ എം​​ബാ​​പ്പെ, നെ​​യ്മ​​ർ തു​​ട​​ങ്ങി​​യ​​വ​​രെ ക്ല​​ബ്ബി​​ലെ​​ത്തി​​ക്കാ​​ൻ ശ്ര​​മം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.