ബി​​നീ​​ഷി​​നു വെ​​ങ്ക​​ലം
ബി​​നീ​​ഷി​​നു വെ​​ങ്ക​​ലം
Friday, March 15, 2019 11:26 PM IST
പ​​ട്യാ​​ല: 22-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ദേ​​ശീ​​യ സീ​​നി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ബി​​നീ​​ഷ് ജേ​​ക്ക​​ബി​​നു വെ​​ങ്ക​​ലം. പു​​രു​​ഷ വി​​ഭാ​​ഗം പോ​​ൾ​​വോ​​ൾ​​ട്ടി​​ലാ​​ണ് ബി​​നീ​​ഷ് വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. മീ​​റ്റി​​ന്‍റെ ആ​​ദ്യ ദി​​ന​​ത്തി​​ൽ കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​യ ഏ​​ക മെ​​ഡ​​ലാ​​ണി​​ത്. 4.70 മീ​​റ്റ​​ർ ഉ​​യ​​രം ക​​ണ്ടെ​​ത്തി​​യാ​​ണ് ബി​​നീ​​ഷ് മെ​​ഡ​​ല​​ണി​​ഞ്ഞ​​ത്. ത​​മി​​ഴ്നാ​​ടി​​ന്‍റെ എ​​സ്. ശി​​വ 5.16 മീ​​റ്റ​​റു​​മാ​​യി സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ശി​​വ സ്ഥാ​​പി​​ച്ച 5.15 മീ​​റ്റ​​ർ എ​​ന്ന മീ​​റ്റ് റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യാ​​യി​​രു​​ന്നു ത​​മി​​ഴ്നാ​​ട് താ​​ര​​ത്തി​​ന്‍റെ ഇ​​ത്ത​​വ​​ണ​​ത്തെ സ്വ​​ർ​​ണം. 4.70 മീ​​റ്റ​​ർ ക്ലി​​യ​​ർ ചെ​​യ്ത ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ ധീ​​രേ​​ന്ദ്ര കു​​മാ​​റി​​നാ​​ണ് വെ​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.