മു​ഗു​രു​സ​യെ​യും കീ​ഴ​ട​ക്കി ബി​യാ​ങ്ക
മു​ഗു​രു​സ​യെ​യും കീ​ഴ​ട​ക്കി ബി​യാ​ങ്ക
Friday, March 15, 2019 11:26 PM IST
ടൊ​റന്‍റോ: കാ​ന​ഡ​യു​ടെ കൗ​മാ​ര ടെ​ന്നീ​സ് താ​രം ബി​യാ​ങ്ക ആ​ൻ​ഡ്രേ​സ്കു അ​ദ്ഭു​തം സൃ​ഷ്ടി​ച്ച് മു​ന്നേ​റു​ന്നു. ഇ​ന്ത്യ​ൻ വെ​യ്ൽ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ബി​യാ​ങ്ക സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ട് ത​വ​ണ ഗ്രാ​ൻ​ഡ്സ്‌ലാം ​നേ​ടി​യ സ്പെ​യി​നി​ന്‍റെ ഗ​ബ്രി​യേ​ല മു​ഗു​രു​സ​യെ കീ​ഴ​ട​ക്കി​യാ​ണ് ക​നേ​ഡി​യ​ൻ താ​രം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഈ ​വ​ർ​ഷം ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗ് മു​ന്നേ​റ്റം ന​ട​ത്തി​യ താ​ര​മാ​ണ് ബി​ബി എ​ന്ന ഓ​മ​ന​പ്പേ​രു​കാ​രി​യാ​യ ബി​യാ​ങ്ക. 152-ാം റാ​ങ്കി​ൽ​നി​ന്ന് 60ലേ​ക്കാ​ണ് താ​ര​മെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.