റോ​ജ​ര്‍ ഫെ​ഡറ​ര്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലേ​ക്ക്
റോ​ജ​ര്‍ ഫെ​ഡറ​ര്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലേ​ക്ക്
Thursday, February 21, 2019 12:51 AM IST
മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഈ ​വ​ര്‍ഷ​ത്തെ മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ളി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഫെ​ഡ​റര്‍ യൂ​റോ​പ്യ​ന്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത്.

20 ഗ്രാ​ന്‍ സ് ​ലാം നേ​ടി​യി​ട്ടു​ള്ള ഫെ​ഡ​റ​ര്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നോ​ട് തോ​റ്റ​ശേ​ഷം മ​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ന്നു​മി​റ​ങ്ങി​യി​രു​ന്നി​ല്ല. പു​ല്‍ക്കോ​ട്ടു​ക​ളി​ലും ഹാ​ര്‍ഡ് കോ​ര്‍ട്ടു​ക​ളി​ലും ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി ര​ണ്ടു വ​ര്‍ഷ​മാ​യി ഫെ​ഡ​റ​ര്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ മ​ത്സ​ര​ങ്ങ​ള്‍ വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ താ​രം ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​മെ​ന്ന സൂ​ച​നാ​ണ് ന​ല്‍കു​ന്ന​ത്. ഫെ​ഡ​റ​റു​ടെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ലെ ഏ​ക കി​രീ​ടം 2009ലാ​ണു നേ​ടി​യ​ത്. 2006, 2009, 2012 വ​ര്‍ഷ​ങ്ങ​ളി​ല്‍ മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ കി​രീ​ടം ഫെ​ഡ​റ​റി​നാ​യി​രു​ന്നു. കി​രീ​ട നേ​ട്ട​ത്തി​ല്‍ റ​ഫേ​ല്‍ ന​ദാ​ലി​നു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സ്വി​സ്താ​രം. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും 11 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ന​ദാ​ലും മാ​ഡ്രി​ഡ് ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ് മൂ​ന്നു മു​ത​ല്‍ 12 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.