പ​രി​ക്ക്: ഹ​ര്‍മ​ന്‍പ്രീ​ത് പു​റ​ത്ത്
പ​രി​ക്ക്: ഹ​ര്‍മ​ന്‍പ്രീ​ത് പു​റ​ത്ത്
Thursday, February 21, 2019 12:51 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ വ​നി​ത ക്രി​ക്ക​റ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പു​റ​ത്ത്. ഇ​തോ​ടെ മും​ബൈ​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ന​ട​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഹ​ര്‍മ​ന്‍പ്രീ​ത് ക​ളി​ക്കി​ല്ല. കാ​ല്‍ക്കു​ഴ​യ്‌​ക്കേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തെ പു​റ​ത്താ​ക്കി​യ​ത്. വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ ഹ​ര്‍മ​ന്‍പ്രീ​ത് ഇ​ന്ന​ലെ പ​രി​ശീ​ല​ന​ത്തി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ഹ​ര്‍മ​ന്‍പ്രീ​തി​നു പ​ക​രം ഓ​ള്‍റൗ​ണ്ട​ര്‍ ഹ​ര്‍ലീ​ന്‍ ഡി​യോ​ള്‍ ടീ​മി​ലെ​ത്തി. നാ​ളെ​യാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.