സൂ​പ്പ​ര്‍ കിം​ഗ്‌​സ്-​റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ഉ​ദ്ഘാ​ട​ന മ​ത്സ​രം
സൂ​പ്പ​ര്‍ കിം​ഗ്‌​സ്-​റോ​യ​ല്‍  ച​ല​ഞ്ചേ​ഴ്‌​സ് ഉ​ദ്ഘാ​ട​ന മ​ത്സ​രം
Wednesday, February 20, 2019 12:25 AM IST
ന്യൂ​ഡ​ല്‍ഹി: 12-ാം പ​തി​പ്പ് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ​ളൂ​രി​നെ നേ​രി​ടും. മാ​ര്‍ച്ച് 23ന് ​ചെ​ന്നൈ​യി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. ആ​ദ്യ ര​ണ്ടാ​ഴ​ച​ത്തെ (17 മ​ത്സ​രം) മ​ത്സ​ര​ക്ര​മ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​നു​സ​രി​ച്ചാ​കും അ​ടു​ത്ത ഫി​ക്‌​സ്ച​ര്‍.

ര​ണ്ടാ​ഴ്ച​ത്തെ 17 മ​ത്സ​ര​ത്തി​ല്‍ എ​ട്ട് ടീ​മു​ക​ള്‍ക്കും ഹോം ​മ​ത്സ​ര​മു​ണ്ടാ​കും. ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ​ളൂ​രും അ​ഞ്ച് മ​ത്സ​രം ക​ളി​ക്കു​മ്പോ​ള്‍ മ​റ്റ് ടീ​മു​ക​ള്‍ നാ​ലു മ​ത്സ​രം ക​ളി​ച്ചി​രി​ക്കും. എ​ല്ലാ ടീ​മും കു​റ​ഞ്ഞ​ത് ര​ണ്ടു ഹോം ​മ​ത്സ​ര​വും അ​ത്ര​ത​ന്നെ എ​വേ മ​ത്സ​ര​വും പൂ​ര്‍ത്തി​യാ​ക്കും. ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സി​നു മൂ​ന്ന് ഹോം ​മ​ത്സ​ര​മാ​ണു​ള്ള​ത്. ആ​ര്‍സി​ബി​ക്ക് മൂ​ന്ന് എ​വേ മ​ത്സ​ര​വു​മു​ണ്ട്. ശ​നി​യാ​ഴ്ച​ത്തെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​മൊ​ഴി​കെ മ​റ്റ് ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു മ​ത്സ​രം വീ​ത​മു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.