ഹാ​ലെ​പ്പി​നെ അ​ട്ടി​മ​റി​ച്ച് മെ​ര്‍ട്ട​ന്‍സ്
ഹാ​ലെ​പ്പി​നെ അ​ട്ടി​മ​റി​ച്ച് മെ​ര്‍ട്ട​ന്‍സ്
Monday, February 18, 2019 12:53 AM IST
ദോ​ഹ: ലോ​ക മൂ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​രം സി​മോ​ണ ഹാ​ലെ​പി​നെ അ​ട്ടി​മ​റി​ച്ച് ബെ​ല്‍ജി​യ​ത്തി​ന്‍റെ എ​ലി​സ് മെ​ര്‍ട്ട​ന്‍സ്് ഖ​ത്ത​ര്‍ ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. ലോ​ക 21-ാം റാ​ങ്കു​കാ​രി​യാ​യ ബെ​ല്‍ജി​യ​ന്‍താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ​ ത​ന്നെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ മെ​ര്‍ട്ട​ന്‍സ് ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് റു​മേ​നി​യ​ന്‍ താ​ര​ത്തെ കീ​ഴ​ട​ക്കി​യ​ത്.

3-6, 6-4, 6-3നാ​യി​രു​ന്നു ബെ​ല്‍ജി​യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. പു​റം വേ​ദ​ന​യെ​ത്തു​ട​ര്‍ന്ന് മെ​ര്‍ട്ട​ന്‍സ് എ​ട്ടു മി​നി​റ്റ് മെ​ഡി​ക്ക​ല്‍ ടൈം ​എ​ടു​ത്തി​രു​ന്നു. പു​റം വേ​ദ​ന​യ്‌​ക്കൊ​പ്പം ര​ണ്ടാം സെ​റ്റി​ല്‍ തു​ട​ര്‍ച്ച​യാ​യി 18 പോ​യി​ന്‍റും ന​ഷ്ട​മാ​ക്കി​യ​ശേ​ഷ​മാ​ണ് മെ​ര്‍ട്ട​ന്‍സി​ന്‍റെ ജ​യം. ദോ​ഹ​യി​ല്‍ ഈ ​ആ​ഴ്ച ബെ​ല്‍ജി​യ​ന്‍ താ​രം ആ​ദ്യ പ​ത്ത് റാ​ങ്കി​ലു​ള്ള മൂ​ന്നു പേ​രെ​യാ​ണ് തോ​ല്‍പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.