ഇറ്റലിയിൽ യു​വ​ന്‍റ​സ് കുതിപ്പ്
Saturday, February 16, 2019 11:18 PM IST
ടുറി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ല്‍ യു​വ​ന്‍റ​സി​ന് അ​നാ​യാ​സ ജ​യം. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ യു​വ​ന്‍റ​സ് ആ​ദ്യ 20 മി​നി​റ്റി​ല്‍ ത​ന്നെ ര​ണ്ടു ഗോ​ളി​നു മു​ന്നി​ലെ​ത്തി എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ഫ്രോ​സി​നോ​നെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ യു​വ​ന്‍റ​സ് ര​ണ്ടാ​മ​തു​ള്ള നാ​പ്പോ​ളി​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം 14 ആ​ക്കി.

ബു​ധ​നാ​ഴ്ച ചാ​മ്പ്യ​ന്‍സ് ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​ണ് യു​വ​ന്‍റ​സ്. ആ​ദ്യ പ​തി​നൊ​ന്നി​ലെ സ്ഥി​രാം​ഗ​ങ്ങ​ളെ ത​ന്നെ പ​രി​ശീ​ല​ക​ന്‍ മാ​സി​മി​ലി​യാ​നോ അ​ല്ലെ​ഗ്രി ഇ​റ​ക്കി.


ആ​റാം മി​നി​റ്റി​ല്‍ പൗ​ളോ ഡൈബ​ാല​യി​ലൂ​ടെ യു​വ​ന്‍റ​സ് മു​ന്നി​ലെ​ത്തി. പ​തി​നൊ​ന്നു മി​നി​റ്റ് ക​ഴി​ഞ്ഞ് ലെ​യ​നാ​ര്‍ഡോ ബൊ​നൂ​ച്ചി യു​വ​ന്‍റ​സി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. 63-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ ഗോ​ളും ചേ​ര്‍ന്ന​പ്പോ​ള്‍ യു​വ​ന്‍റ​സ് അ​നാ​യാ​സ ജ​യം പൂ​ര്‍ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.