സൈ​ന, ക​ശ്യ​പ് സെ​മി​യി​ല്‍
സൈ​ന, ക​ശ്യ​പ് സെ​മി​യി​ല്‍
Saturday, February 16, 2019 12:30 AM IST
ഗോ​ഹ​ട്ടി: 83-ാമ​ത് ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ണി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ സൈ​ന നെ​ഹ്‌വാ​ള്‍, മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ പ​രു​പ​ള്ളി ക​ശ്യ​പ്, സൗ​ര​ഭ് വ​ര്‍​മ എ​ന്നി​വ​ര്‍ സെ​മി ഫൈ​ന​ലി​ല്‍. സൈ​ന 21-10, 21-10ന് ​നേ​ഹ പ​ണ്ഡി​റ്റി​നെ തോ​ല്‍​പ്പി​ച്ചു. സെ​മി​യി​ല്‍ സൈ​ന വൈ​ഷ്ണ​വി ഭാ​ലെ​യെ നേ​രി​ടും.
പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ക​ശ്യ​പ് 21-18, 21-16ന് ​ബോ​ദി​ത് ജോ​ഷി​യെ​യും സൗ​ര​ഭ് വ​ര്‍​മ 21-11, 21-23, 21-18ന് ​ബി. സാ​യ് പ്ര​ണീ​തി​നെ​യും തോ​ല്‍​പ്പി​ച്ചു. ‌


കോ​ർ​ട്ടി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സൈ​ന നെ​ഹ്‌​വാ​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് മ​ത്സ​ര​ക്ര​മ​ങ്ങ​ൾ പു​തു​ക്കി​നി​ശ്ച​യി​ക്കേ​ണ്ടി​വ​ന്നു. നാ​ഗ്പു​രി​ൽ​നി​ന്നു​ള്ള മാ​ള​വി​ക ബെ​ൻ​സോ​ദി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കു കീ​ഴ​ട​ക്കി പി.​വി. സി​ന്ധു ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷ​മാ​യി​രു​ന്നു കോ​ർ​ട്ട് പ്ര​ശ്നം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.