കിം​പെം​ബെ, എംബാപ്പെ !
കിം​പെം​ബെ, എംബാപ്പെ !
Wednesday, February 13, 2019 11:54 PM IST
മാ​ഞ്ച​സ്റ്റ​ര്‍: പ​രി​ക്കേ​റ്റു പു​റ​ത്താ​യ നെ​യ്മ​റും എ​ഡി​സ​ൺ ക​വാ​നി​യും ഇ​ല്ലാ​തെ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട‌്ബോ​ൾ ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​നെ​ത്തി​യ പാ​രി സാ​ൻ ഷെ​ർ​മ​യ​്ൻ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യ ഓ​ലെ സോ​ൾ​ഷെയ​റി​ന്‍റെ കീ​ഴി​ൽ തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റിയ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ അ​വ​രു​ടെ ത​ട്ട​ക​മാ​യ ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ല്‍ 0-2നു പി​എ​സ്ജി കീഴടക്കി. പി​എ​സ്ജി​ക്കി​നി ആ​ശ്വാ​സ​ത്തോ​ടെ മാ​ര്‍ച്ച് ഏ​ഴി​നു ന​ട​ക്കു​ന്ന ​ര​ണ്ടാം പാ​ദ​ത്തി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ലി​റ​ങ്ങാം. യു​ണൈ​റ്റ​ഡി​നാ​ണെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ വ​ള​രെ ബു​ദ്ധി​മു​ട്ടു​മാ​യി. ഇ​നി വ​ന്‍ പോ​രാ​ട്ടം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ യു​ണൈ​റ്റ​ഡി​ന് ക്വാ​ര്‍ട്ട​റി​ലെ​ത്താ​നാ​കൂ. തോ​ല്‍വി​ക്കൊ​പ്പം പോ​ള്‍ പോ​ഗ്ബ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​തും മു​ന്‍ ചാ​മ്പ്യ​ന്‍മാ​ര്‍ക്കു തി​രി​ച്ച​ടി​യാ​യി.

ഹൊ​സെ മൗ​റി​ഞ്ഞോ​യ്ക്കു പ​ക​രം യു​ണൈ​റ്റ​ഡി​ന്‍റെ താ​ത്കാ​ലി​ക​ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ ഒ​ലെ ഗ​ണ്ണ​ര്‍ സോ​ള്‍ഷെയ​ര്‍ നേ​രി​ട്ട ആ​ദ്യ തോ​ല്‍വി​യാ​യി​രു​ന്നു ഇന്നലത്തേത്. പ്ര​സ്​ന​ല്‍ കിം​പെം​ബെ, കൈ​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

സോ​ള്‍ഷ​യ​റു​ടെ കീ​ഴി​ല്‍ 11 ക​ളി​യി​ല്‍ 10ലും ​ജ​യി​ച്ച യു​ണൈ​റ്റ​ഡ് പ്ര​ധാ​ന ക​ളി​ക്കാ​രി​ല്ലാ​തെ ഇ​റ​ങ്ങി​യ പി​എ​സ്ജി​ക്കെ​തി​രേ മി​ക​ച്ച ജ​യം നേ​ടി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​നു കൂ​ടു​ത​ല്‍ അ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ ആ​ന്‍റ​ണി മാ​ര്‍ഷ​ലി​നെ​യും ജെ​സെ ലി​ന്‍ഗാ​ര്‍ഡി​നെ​യും പി​ന്‍വ​ലി​ക്കേ​ണ്ടി​വ​ന്ന​ത് യു​ണൈ​റ്റ​ഡി​നു തി​രി​ച്ച​ടി​യാ​യി. യു​ണൈ​റ്റ​ഡി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ച​വി​ട്ടി​മെ​തി​ച്ച പി​എ​സ്ജി ഈ ​ചാ​മ്പ്യ​ന്‍സ് ലീ​ഗ് സീ​സ​ണി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ലെ യു​ണൈ​റ്റ​ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ തോ​ല്‍വി​യി​ലേ​ക്കു ത​ള്ളി​വി​ട്ടു. 53-ാം മി​നി​റ്റി​ല്‍ ഡി ​മ​രി​യ​യു​ടെ കോ​ര്‍ണ​റി​ല്‍നി​ന്ന് കിം​പെം​ബെ ഗോ​ള്‍ നേ​ടി. തി​രി​ച്ച​ടി​ക്കാ​മെ​ന്ന യു​ണൈ​റ്റ​ഡി​ന്‍റെ പ്ര​തീ​ക്ഷ​യെ​ല്ലാം തെ​റ്റി​ച്ച് 60-ാം മി​നി​റ്റി​ല്‍ അ​ര്‍ജ​ന്‍റൈ​ന്‍ താ​രം അ​ടു​ത്ത ഗോ​ളി​നും വ​ഴി​യൊ​രു​ക്കി. ഡി ​മ​രി​യ​യു​ടെ ക്രോ​സി​ല്‍ എം​ബാ​പ്പെ വ​ല​കു​ലു​ക്കി. പി​എ​സ്ജി ഗോ​ള്‍ കീ​പ്പ​ര്‍ ജി​യാ​ന്‍ ലു​യി​ജി ബ​ഫ​ണി​ന്‍റെ പ്ര​ക​ട​ന​മാ​ണ് യു​ണൈ​റ്റ​ഡി​നെ ഗോ​ള്‍ നേ​ടു​ന്ന​തി​ല്‍നി​ന്ന് ത​ട​ഞ്ഞ​ത്.


ര​ണ്ടു ഗോ​ള്‍ വ​ഴ​ങ്ങി​യ യു​ണൈ​റ്റ​ഡി​നു തി​രി​ച്ച​ടി​യാ​യി ഡാ​നി ആ​ല്‍വ്‌​സി​നെ ഫൗ​ള്‍ ചെ​യ്ത​തി​ന് ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍ഡും ക​ണ്ട് പോ​ഗ്ബ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.