തൊ​​ട്ടു, തൊ​​ട്ടി​​ല്ല ! ഇ​ന്ത്യ​ക്കു നാ​ല് റ​ൺ​സ് തോ​ൽ​വി
തൊ​​ട്ടു, തൊ​​ട്ടി​​ല്ല ! ഇ​ന്ത്യ​ക്കു നാ​ല് റ​ൺ​സ്  തോ​ൽ​വി
Monday, February 11, 2019 12:30 AM IST
ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​ൽ ഇ​​ഞ്ചോ​​ടി​​ഞ്ചു പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​ന്ത്യ​​ക്ക് തോ​​ൽ​​വി. ആ​​വേ​​ശോ​​ജ്വ​​ല​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ജ​​യ​​ത്തി​​ന് തൊ​​ട്ട​​ടു​​ത്തു​​വ​​രെ​​യെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് പ​​ക്ഷേ അ​​ത് കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. നാ​​ല് റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര ന്യൂ​​സി​​ല​​ൻ​​ഡ് 2-1ന് ​​സ്വ​​ന്ത​​മാ​​ക്കി. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ജ​​യി​​ക്കാ​​ൻ 16 റ​​ണ്‍​സ് വേ​​ണ്ടി​​യി​​രു​​ന്ന ഇ​​ന്ത്യ​​ക്ക് 11 എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 40 പ​​ന്തി​​ൽ അ​​ഞ്ച് ഫോ​​റും അ​​ഞ്ച് സി​​ക്സും അ​​ട​​ക്കം 72 റ​​ണ്‍​സ് നേ​​ടി​​യ കോ​​ളി​​ൻ മ​​ണ്‍​റൊ ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 212. ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 208.

ആ​​ദ്യ പ​​ര​​ന്പ​​ര തോ​​ൽ​​വി

ന​​വം​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നാ​​യി ചെ​​ന്ന​​തി​​നു ശേ​​ഷം ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ പ​​ര​​ന്പ​​ര തോ​​ൽ​​വി​​യാ​​ണി​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ച​​പ്പോ​​ൾ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ർ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡി​​ൽ എ​​ത്തി​​യ ഇ​​ന്ത്യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര നേ​​ടി​​യി​​രു​​ന്നു.

213 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ നാ​​ല് വി​​ക്ക​​റ്റ്ശേ​​ഷി​​ക്കേ 28 പ​​ന്തി​​ൽ 68 റ​​ണ്‍​സ് വേ​​ണ്ടി​​യി​​രു​​ന്നു. ദി​​നേ​​ശ് കാ​​ർ​​ത്തി​​കും (16 പ​​ന്തി​​ൽ 33 നോ​​ട്ടൗ​​ട്ട്) കൃ​​ണാ​​ൽ പാ​​ണ്ഡ്യ​​യും (13 പ​​ന്തി​​ൽ 26 നോ​​ട്ടൗ​​ട്ട്) ഡ​​റി​​ൽ മി​​ച്ച​​ലി​​നെ​​യും ബ്ലെ​​യ​​ർ ടി​​ക്ന​​റി​​നെ​​യും സി​​ക്സ​​ർ പ​​റ​​ത്തി​​യ​​തോ​​ടെ 18 പ​​ന്തി​​ൽ 48 റ​​ണ്‍​സ് എ​​ന്നാ​​യി വി​​ജ​​യ ല​​ക്ഷ്യം ചു​​രു​​ങ്ങി. തു​​ട​​ർ​​ന്ന് കൃ​​ണാ​​ൽ ടിം ​​സൗ​​ത്തി​​യു​​ടെ ഒ​​രു ഓ​​വ​​റി​​ൽ സി​​ക്സ​​റും ര​​ണ്ട് ഫോ​​റും അ​​ടുപ്പി​​ച്ച​​ടി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ ല​​ക്ഷ്യം 12 പ​​ന്തി​​ൽ 30 റ​​ണ്‍​സ് എ​​ന്ന​​താ​​യി. ടി​​ക്ന​​ർ എ​​റി​​ഞ്ഞ 19-ാം ഓ​​വ​​റി​​ൽ 14 റ​​ണ്‍​സ് പി​​റ​​ന്ന​​തോ​​ടെ അ​​വ​​സാ​​ന ഓ​​വ​​റി​​ലെ ല​​ക്ഷ്യം 16 ആ​​യി. സോ​​ത്തി എ​​റി​​ഞ്ഞ ആ ​​ഓ​​വ​​റി​​ലെ ആ​​ദ്യ അ​​ഞ്ച് പ​​ന്തു​​ക​​ളി​​ൽ ഒ​​രു ഡ​​ബി​​ളും ര​​ണ്ട് ഡോ​​ട്ട് ബോ​​ളും ര​​ണ്ട് സിം​​ഗി​​ളും മാ​​ത്ര​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ പോ​​രാ​​ട്ടം അ​​വ​​സാ​​നി​​ച്ചു.


മാ​​സ്റ്റ​​ർ മ​​ണ്‍​റോ

കോ​​ളി​​ൻ മ​​ണ്‍​റോ​​യു​​ടെ ഇ​​ന്നിം​​ഗ്സ് ആ​​ണ് കി​​വി​​ക​​ൾ​​ക്ക് മി​​ക​​ച്ച സ്കോ​​ർ ന​​ല്കി​​യ​​ത്. ടിം ​​സീ​​ഫ​​ർ​​ട്ടും (25 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) മ​​ണ്‍​റോ​​യും ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 7.4 ഓ​​വ​​റി​​ൽ 80 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. കു​​ൽ​​ദീ​​പ് യാ​​ദ​​വി​​ന്‍റെ പ​​ന്തി​​ൽ ഒ​​രു മി​​ന്ന​​ൽ സ്റ്റം​​പി​​ലൂ​​ടെ സീ​​ഫ​​ർ​​ട്ടി​​നെ പു​​റ​​ത്താ​​ക്കി ധോ​​ണി​​യാ​​ണ് ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ച് ഇ​​ന്ത്യ​​ക്ക് ബ്രേ​​ക്ക് ത്രൂ ​​ന​​ല്കി​​യ​​ത്. ഗ്രാ​​ൻ​​ഡ്ഹോം 16 പ​​ന്തി​​ൽ 30 റ​​ണ്‍​സ് എ​​ടു​​ത്തു. ഏ​​ഴ് പ​​ന്തി​​ൽ 14 റ​​ണ്‍​സു​​മാ​​യി ടെ​​യ്‌​ല​​ർ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. പ​​ര​​ന്പ​​ര​​യി​​ലു​​ട​​നീ​​ളം മി​​ക​​ച്ച പ്ര​ക​ട​നം കാ​​ഴ്ച​​വ​​ച്ച സീ​​ഫ​​ർ​​ട്ട് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​സീ​​രീ​​സ്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ഇ​​ന്ത്യ

ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റിം​​ഗ്: സീ​​ഫ​​ർ​​ട്ട് സ്റ്റം​​പ്ഡ് ധോ​​ണി ബി ​​കു​​ൽ​​ദീ​​പ് 43, മ​​ണ്‍​റോ സി ​​ഹാ​​ർ​​ദി​​ക് ബി ​​കു​​ൽ​​ദീ​​പ് 72, വി​​ല്യം​​സ​​ണ്‍ സി ​​കു​​ൽ​​ദീ​​പ് ബി ​​ഖ​​ലീ​​ൽ 27, ഗ്രാ​​ൻ​​ഡ്ഹോം സി ​​ധോ​​ണി ബി ​​ഭു​​വ​​നേ​​ശ്വ​​ർ 30, മി​​ച്ച​​ൽ നോ​​ട്ടൗ​​ട്ട് 19, ടെ​​യ്‌​ല​​ർ നോ​​ട്ടൗ​​ട്ട് 14, എ​​ക്സ്ട്രാ​​സ് 7, ആ​​കെ 20 ഓ​​വ​​റി​​ൽ നാ​​ലി​​ന് 212.

ബൗ​​ളിം​​ഗ്: ഭു​​വ​​നേ​​ശ്വ​​ർ 4-0-37-1, ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് 4-0-47-1, ഹാ​​ർ​​ദി​​ക് പാ​ണ്ഡ്യ 4-0-44-0, കൃ​​ണാ​​ൽ പാ​ണ്ഡ്യ 4-0-54-0, കു​​ൽ​​ദീ​​പ് യാദവ് 4-0-26-2.
ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: ധ​​വാ​​ൻ സി ​​മി​​ച്ച​​ൽ ബി ​​സാ​​ന്‍റ്ന​​ർ 5, രോ​​ഹി​​ത് സി ​​സീ​​ഫ​​ർ​​ട്ട് ബി ​​മി​​ച്ച​​ൽ 38, വി​​ജ​​യ് ശ​​ങ്ക​​ർ സി ​​ഗ്രാ​​ൻ​​ഡ്ഹോം ബി ​​സാ​​ന്‍റ്ന​​ർ 43, പ​​ന്ത് സി ​​വി​​ല്യം​​സ​​ണ്‍ ബി ​​ടി​​ക്ന​​ർ 28, ഹാ​​ർ​​ദി​​ക് സി ​​വി​​ല്യം​​സ​​ണ്‍ ബി ​​ക​ഗ്ലെ​​ജി​​ൻ 21, ധോ​​ണി സി ​​സൗ​​ത്തി ബി ​​മി​​ച്ച​​ൽ 2, കാ​​ർ​​ത്തി​​ക് നോ​​ട്ടൗ​​ട്ട് 33, കൃ​​ണാ​​ൽ നോ​​ട്ടൗ​​ട്ട് 26, എ​​ക്സ്ട്രാ​​സ് 12, ആ​​കെ 20 ഓ​​വ​​റി​​ൽ ആ​​റി​​ന് 208.
ബൗ​ളിം​ഗ്: സാ​ന്‍റ്ന​ർ 3-0-32-2, സൗ​ത്തി 4-0-47-0, ക​ഗ്ലെജി​ൻ 4-0-37-1, ടി​ക്ന​ർ 4-0-34-1, സോ​ധി 2-0-30-0, മി​ച്ച​ൽ 3-0-27-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.