മി​ന്ന​ൽ ധോ​ണി; 0.099 സെ​ക്ക​ന്‍ഡി​ല്‍ സ്റ്റംപിംഗ്
മി​ന്ന​ൽ ധോ​ണി; 0.099 സെ​ക്ക​ന്‍ഡി​ല്‍ സ്റ്റംപിംഗ്
Monday, February 11, 2019 12:29 AM IST
ഹാ​മി​ല്‍ട്ട​ന്‍: വീ​ണ്ടും ധോ​ണി​യു​ടെ അ​തി​വേ​ഗ സ്റ്റ​ംപിം​ഗ്്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ലാ​ണ് ധോ​ണി സ്റ്റംപിം​ഗി​ലെ ത​ന്‍റെ മി​ന്ന​ല്‍വേ​ഗം ഒ​രി​ക്ക​ല്‍ കൂ​ടി പു​റ​ത്തെ​ടു​ത്ത​ത്. ന്യൂ​സി​ല​ന്‍ഡ് ഓ​പ്പ​ണ​ര്‍ ടിം ​സീഫര്‍ട്ടി​നെ പു​റ​ത്താ​ക്കാ​നാ​യി​രു​ന്നു ഈ ​സ്റ്റ​ംപിം​ഗ്.

കു​ല്‍ദീ​പ് യാ​ദ​വി​ന്‍റെ ആ​ദ്യ ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ലാ​യി​രു​ന്നു ഈ ​വി​ക്ക​റ്റ്. 0.099 സെ​ക്ക​ന്‍ഡി​നു​ള്ളി​ല്‍ ധോണി, സീ‌​ഫ​ര്‍ട്ടി​ന്‍റെ ബെ​യ്ൽ‍ ഇ​ള​ക്കി. ഫീ​ല്‍ഡ് അ​മ്പ​യ​ര്‍ സം​ശ​യ​മു​ന്ന​യി​ച്ച​തി​നെ തു​ട​ര്‍ന്ന് തേ​ഡ് അ​മ്പ​യ​റാ​ണ് ഔ​ട്ട് വി​ധി​ച്ച​ത്.


300 ട്വ​ന്‍റി-20 ക​ളി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും ധോണി ഇന്നലെ സ്വ​ന്ത​മാ​ക്കി. 300 ട്വ​ന്‍റി-20 മ​ത്സ​രം ക​ളി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ 12-ാമ​നാ​ണ് ധോ​ണി. ഇം​ഗ്ല​ണ്ടി​ന്‍റെ ലൂ​ക്് റൈ​റ്റി​നൊ​പ്പ​മാ​ണ് ധോ​ണി. 446 ട്വ​ന്‍റി-20 മ​ത്സ​ര​മു​ള്ള വി​ന്‍ഡീ​സ് ഓ​ള്‍റൗ​ണ്ട​ര്‍ കെ​യ്‌​റോ​ണ്‍ പൊ​ള്ളാ​ര്‍ഡാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്.

രോ​ഹി​ത് ശ​ര്‍മ (298), സു​രേ​ഷ് റെ​യ്‌​ന (296), ദി​നേ​ഷ് കാ​ര്‍ത്തി​ക് (260) എ​ന്നി​വ​രാ​ണ് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ധോ​ണി​ക്കു പി​ന്നി​ലു​ള്ള ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.