എഎഫ്സി: ഓസ്ട്രേലിയ, ജ​പ്പാ​ന്‍, ഇ​റാ​ന്‍ ക്വാ​ര്‍ട്ട​റി​ല്‍
എഎഫ്സി: ഓസ്ട്രേലിയ, ജ​പ്പാ​ന്‍, ഇ​റാ​ന്‍ ക്വാ​ര്‍ട്ട​റി​ല്‍
Tuesday, January 22, 2019 12:28 AM IST
അ​ബു​ദാ​ബി: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ് ഫുട്ബോളി​ല്‍ ജ​പ്പാ​നും ഇ​റാ​നും ഓ​സ്ട്രേ​ലി​യയും ക്വാ​ര്‍ട്ട​ര്‍‍. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ജ​പ്പാ​ന്‍ 1-0നു സൗ​ദി അ​റേ​ബ്യ​യെ​യും ഇ​റാ​ന്‍ 2-0ന് ​ഒ​മാ​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ട​ക്ഹി​റോ ടോ​മി​യാ​സു 20-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലാ​ണ് ജ​പ്പാ​ന്‍റെ ജ​യം. ഇ​റാ​നു​വേ​ണ്ടി അ​ലി​റെ​സ ജ​ഹാ​ന്‍ബാ​ക്‌ഷ് (32-ാം ​മി​നി​റ്റ്), അ​ഷ്‌​കാ​ന്‍ ഡെ​ജാ​ഗ് (41-ാം മി​നി​റ്റ് പെ​ന​ല്‍റ്റി) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ന്‍റെ എ​തി​രാ​ളി വി​യ​റ്റ്നാ​മാ​ണ്. ഇ​റാ​ൻ ചൈ​ന​യെ നേ​രി​ടും.


ഷൂ​ട്ടൗ​ട്ടി​ൽ 4-2ന് ഉ​സ്ബ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യാ​ണ് ഓ​സ്ട്രേ​ലി​യ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഗോ​ൾ പി​റ​ക്കാ​തി​രു​ന്ന​തോ​ടെയാണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.