സോ​​ൾ​​ഷെ​​യ​​ർ മാ​​ജി​​ക്
സോ​​ൾ​​ഷെ​​യ​​ർ മാ​​ജി​​ക്
Monday, January 21, 2019 12:30 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യ ഒ​​ലെ ഗ​​ണ്ണ​​ർ സോ​​ൾ​​ഷെ​​യ​​റി​​ന് തു​​ട​​ർ​​വിജ​​യ റി​​ക്കാ​​ർ​​ഡ്. ചു​​മ​​ത​​ല​​യേ​​റ്റ​​ശേ​​ഷം ഇ​​തു​​വ​​രെ ന​​ട​​ന്ന ആ​​റ് പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ലും യു​​ണൈ​​റ്റ​​ഡി​​നെ ജ​​യി​​പ്പി​​ക്കാ​​ൻ സോ​​ൾ​​ഷെ​​യ​​റി​​നാ​​യി. ഇ​​തോ​​ടെ 1945ൽ ​​തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് ആ​​ദ്യ ഡി​​വി​​ഷ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ ജ​​യി​​പ്പി​​ച്ച മാ​​റ്റ് ബ​​സ്ബി​​യു​​ടെ റി​​ക്കാ​​ർ​​ഡ് സോ​​ൾ​​ഷെ​​യ​​ർ മ​​റി​​ക​​ട​​ന്നു.


പ്രീ​​മി​​യ​​ർ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ൽ ചു​​മ​​ത​​ല​​യേ​​റ്റെ​​ടു​​ത്ത​​ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് പ​​രി​​ശീ​​ല​​ക​​നാ​​ണ് സോ​​ൾ​​ഷെ​​യ​​ർ. കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി (ചെ​​ൽ​​സി), പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള (മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി) എ​​ന്നി​​വ​​രാ​​ണ് ഈ ​​നേ​​ട്ടം മു​​ന്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.