ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ വീ​ണ്ടും അ​ട്ടി​മ​റി; ര​ണ്ടാം സീ​ഡ് കെ​ർ​ബ​ർ പു​റ​ത്ത്
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ വീ​ണ്ടും അ​ട്ടി​മ​റി; ര​ണ്ടാം സീ​ഡ് കെ​ർ​ബ​ർ പു​റ​ത്ത്
Sunday, January 20, 2019 2:31 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ വീ​ണ്ടും അ​ട്ടി​മ​റി. ര​ണ്ടാം സീ​ഡ് ആ​ഞ്ച​ലി​ക് കെ​ർ​ബ​റെ അ​മേ​രി​ക്ക​യു​ടെ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ഡാ​നി​യേ​ല കോ​ളി​ൻ​സ് അ​ട്ടി​മ​റി​ച്ചു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു കോ​ളി​ൻ​സി​ന്‍റെ ജ​യം. സ്കോ​ർ: 6-0, 6-2.

ആ​ദ്യ സെ​റ്റി​ൽ വെ​റും 20 മി​നി​റ്റു​കൊ​ണ്ട് നി​ല​വി​ലെ വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വി​നെ വീ​ഴ്ത്തി​യ കോ​ളി​ൻ​സ്, ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു ടി​ക്ക​റ്റെ​ടു​ത്തു.


പെ​ർ​ത്തി​ൽ ഹോ​പ്മാ​ൻ ക​പ്പ് ജ​യി​ച്ചെ​ത്തി​യ കെ​ർ​ബ​ർ, ഈ ​വ​ർ​ഷം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ നേ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള താ​ര​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.