മൊ​​റോ​​ക്കോ​​യി​​ലേ​​ക്കി​​ല്ലെ​​ന്നു റി​​വാ​​ൾ​​ഡോ
Saturday, January 19, 2019 11:20 PM IST
മൊ​​റോ​​ക്കോ​​യി​​ലെ മൂ​​ന്നാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ശ​​ബാ​​ബ് മൊ​​ഹ​​മ്മ​​ദി​​യ​​യു​​ടെ ടെ​​ക്നി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​ന​​ത്തേ​​ക്കെ​​ന്ന റി​​പ്പോ​​ർ​​ട്ട് ബ്ര​​സീ​​ലി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച സ്ട്രൈ​​ക്ക​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​യ റി​​വാ​​ൾ​​ഡോ ത​​ള്ളി.

നാ​​ല്പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ ബ്ര​​സീ​​ലി​​യ​​ൻ മു​​ൻ​​താ​​രം അ​​ടു​​ത്ത സീ​​സ​​ണ്‍ മു​​ത​​ൽ ശ​​ബാ​​ബ് മൊ​​ഹ​​മ്മ​​ദി​​യി​​ലെ​​ത്തു​​മെ​​ന്ന് ക്ല​​ബ് സ​​മൂ​​ഹ​​മാ​​ധ്യ​​മം​​വ​​ഴി​​യാ​​ണ് അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ൽ, നി​​ല​​വി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നും ഭാ​​വി​​യി​​ൽ ചി​​ല​​പ്പോ​​ൾ അ​​തു​​ണ്ടാ​​യേ​​ക്കു​​മെ​​ന്നും റി​​വാ​​ൾ​​ഡോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ കു​​റി​​ച്ചു.


ബ്ര​​സീ​​ലി​​നാ​​യി 74 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച റി​​വാ​​ൾ​​ഡോ 2002ൽ ​​ലോ​​ക​​ക​​പ്പ് നേ​​ടി​​യ ടീ​​മി​​ലം​​ഗ​​മാ​​യി​​രു​​ന്നു. 1980ൽ ​​മൊ​​റോ​​ക്കോ ഫ​​സ്റ്റ് ഡി​​വി​​ഷ​​നി​​ൽ ചാ​​ന്പ്യ​ന്മാ​​രാ​​യി​​രു​​ന്നു മൊ​​ഹ​​മ്മ​​ദി​​യ. 2009നു​​ശേ​​ഷം ക്ല​​ബ്ബി​​ന് ആ​​ദ്യ ഡി​​വി​​ഷ​​നി​​ൽ ക​​ളി​​ക്കാ​​നാ​​യി​​ട്ടി​​ല്ല.1948​​ൽ സ്ഥാ​​പി​​ത​​മാ​​യ ക്ല​​ബ് മൊ​​റോ​​ക്കോ​​യി​​ലെ പ​​ഴ​​ക്കം ചെ​​ന്ന ടീ​​മു​​ക​​ളി​​ലൊ​​ന്നാ​​ണ്. മൊ​​റോ​​ക്കോ​​യി​​ലെ കോ​​ടീ​​ശ്വ​​ര​ന്മാ​​രി​​ലൊ​​രാ​​ളാ​​യ ഹി​​ച്ചാം അ​​യി​​ദ് മെ​​ന്ന​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് മൊ​​ഹ​​മ്മ​​ദി​​യ ക്ല​​ബ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.