ജോ​​ക്കോ​​വി​​ച്ച്, ഹാ​​ലെ​​പ്പ് മു​​ന്നോ​​ട്ട് , വീ​​ന​​സ് വി​​ല്യം​​സ് പു​​റ​​ത്ത്
Saturday, January 19, 2019 11:20 PM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, കോ​​റി​​ക്ക്, സ്വ​​രേ​​വ്, സി​​മോ​​ണ ഹാ​​ലെ​​പ്പ്, സെ​​റീ​​ന വി​​ല്യം​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് കാ​​ന​​ഡ​​യു​​ടെ ഡെ​​ന്നി​​സ് ഷാ​​പൊ​​വാ​​ലോ​​വി​​നെ നാ​​ല് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ച്ച​​ത്. ആ​​ദ്യ ര​​ണ്ട് സെ​​റ്റ് നേ​​ടി​​യെ​​ങ്കി​​ലും മൂ​​ന്നാം സെ​​റ്റ് ക​​നേ​​ഡി​​യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്കോ​​ർ: 6-3, 6-4, 4-6, 6-0. നാ​​ലാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്സ് ബോ​​ൾ​​ട്ടി​​നെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. 6-3, 6-3, 6-2നാ​​യി​​രു​​ന്നു സ്വ​​രേ​​വി​​ന്‍റെ ജ​​യം. ക്രൊ​​യേ​​ഷ്യ​​യു​​ടെ ബൊ​​ർ​​ണ കോ​​റി​​ക് സെ​​ർ​​ബി​​യ​​യു​​ടെ ക്രാ​​ജി​​നോ​​വി​​ക്കി​​നെ കീ​​ഴ​​ട​​ക്കി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സി​​മോ​​ണ ഹാ​​ലെ​​പ്പ് അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 6-2, 6-3നാ​​യി​​രു​​ന്നു ഹാ​​ലെ​​പ്പി​​ന്‍റെ ജ​​യം. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ വീ​​ന​​സി​​ന്‍റെ സ​​ഹോ​​ദ​​രി സെ​​റീ​​ന വി​​ല്യം​​സ് ആ​​ണ് ഹാ​​ലെ​​പ്പി​​ന്‍റെ എ​​തി​​രാ​​ളി. യു​​ക്രെ​​യ്നി​​ന്‍റെ ഡ​​യാ​​ന യാ​​സ്ട്രെം​​സ്ക​​യെ മ​​റി​​ക​​ട​​ന്നാ​​ണ് സെ​​റീ​​ന​​യു​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശ​​നം. 6-2, 6-1നാ​​യി​​രു​​ന്നു സെ​​റീ​​ന​​യു​​ടെ ജ​​യം. ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ, സ്പെ​​യി​​നി​​ന്‍റെ ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ തു​​ട​​ങ്ങി​​യ​​വ​​രും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.