കേ​ര​ള​ത്തി​ന്‍റെ ചു​ണ​ക്കു​ട്ട​നാ​യി ബേ​സി​ൽ ത​മ്പി
Thursday, January 17, 2019 11:39 PM IST
കൃ​ഷ്ണ​ഗി​രി (വ​യ​നാ​ട്): ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ളം ര​​​ഞ്ജി ട്രോ​​​ഫി സെ​​​മി​​​യി​​​ലെ​​​ത്തു​​​മ്പോ​​​ൾ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​ത്തി​​​ൽ ബേ​​​സി​​​ൽ ത​​​മ്പി. ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ 37 റ​​​ണ്‍​സ് നേ​​​ടി ടോ​​​പ് സ്കോ​​​റ​​​റാ​​​വു​​​ക​​​യും ര​​ണ്ട് ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ലു​​​മാ​​​യി എ​​​ട്ട് വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തു​​​ക​​​യും ചെ​​​യ്ത ബേ​​​സി​​​ൽ ത​​​മ്പി​​​യു​​​ടെ മി​​​ക​​​വി​​​ലാ​​​ണ് കേ​​​ര​​​ളം കൃ​​​ഷ്ണ​​​ഗി​​​രി​​​യി​​​ൽ 113 റ​​​ണ്‍​സി​​​ന്‍റെ ഉജ്വ​​​ല വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.

എ​​​തി​​​ർ​​​ടീ​​​മി​​​നെ ഒ​​​രു ഘ​​​ട്ട​​​ത്തി​​​ലും നി​​ല​​യു​​റ​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന ബേ​​​സി​​​ൽ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ 10 റ​​​ണ്‍​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രെ കൂ​​​ടാ​​​രം ക​​​യ​​​റ്റി​​​യ​​​തും ബേ​​​സി​​​ലി​​​ന്‍റെ മി​​​ക​​​വി​​​ലാ​​​യി​​​രു​​​ന്നു. ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ 25 വി​​​ക്ക​​​റ്റു​​​മാ​​​യി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച ബേ​​​സി​​​ലി​​​ന്‍റെ ​പ്ര​​​ക​​​ട​​​നം വി​​​ജ​​​യ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യെ​​​ന്ന് മ​​​ത്സ​​​ര​​​ശേ​​​ഷം കോ​​​ച്ച് ഡേ​​​വ് വാ​​​ട്ട്​​​മോ​​​ർ പറഞ്ഞു. അ​​​വി​​​സ്മ​​​ര​​​ണീ​​​യ വി​​​ജ​​​യ​​​ത്തി​​​ന് സാ​​​ക്ഷി​​​യാ​​​യി അ​​ച്ഛ​​​ൻ എം.​​​എം. ത​​​മ്പി, അ​​​മ്മ ലി​​​സി ത​​​മ്പി, സ​​​ഹോ​​​ദ​​​രി സി​​​നു​​​ ത​​​മ്പി എ​​​ന്നി​​​വ​​​രും ഗാ​​​ല​​​റി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.