സൂ​പ്പ​ര്‍ യു​വ​ന്‍റ​സ്
Thursday, January 17, 2019 11:36 PM IST
ജി​ദ്ദ: ര​ണ്ടാം പ​കു​തി​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യുടെ ഹെ​ഡ​ര്‍ മ​തി​യാ​യി​രു​ന്നു യു​വ​ന്‍റ​സി​ന് സൂ​പ്പ​ര്‍കോ​പ്പ ഇ​റ്റാ​ലി​യാ​ന ( ഇ​റ്റാ​ലി​യ​ന്‍ സൂ​പ്പ​ര്‍ ക​പ്പ്) നേ​ടാ​ന്‍. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് യു​വ​ന്‍റ​സ് എ​സി മി​ലാ​നെ തോ​ല്പി​ച്ച​ത്. യു​വ​ന്‍റ​സി​ന്‍റെ എ​ട്ടാ​മ​ത്തെ സൂ​പ്പ​ര്‍ ക​പ്പാ​ണി​ത്. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സൂ​പ്പ​ര്‍ ക​പ്പ് നേ​ടി​യ ടീ​മെ​ന്ന റി​ക്കാ​ര്‍ഡ് യു​വ​ന്‍റ​സ് സ്വ​ന്ത​മാ​ക്കി. ഈ ​സീ​സ​ണി​ല്‍ യു​വ​ന്‍റ​സി​നു​വേ​ണ്ടി റൊ​ണാ​ള്‍ഡോ​യു​ടെ 16-ാമ​ത്തെ ഗോ​ളാ​ണ്. യു​വ​ന്‍റ​സി​നൊ​പ്പം പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ ആ​ദ്യ ട്രോ​ഫി​യാ​ണ്.

സാ​ധാ​ര​ണ​യാ​യി സീ​രി എ ​സീ​സ​ണു മു​മ്പാ​ണ് സൂ​പ്പ​ര്‍ ക​പ്പ് ന​ട​ക്കു​ക. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ 2019ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. സീ​രി എ​യും കോ​പ്പ ഇ​റ്റാ​ലി​യ​യും നേ​ടു​ന്ന ടീ​മു​ക​ള്‍ ത​മ്മി​ലാ​ണ് സൂ​പ്പ​ര്‍ ക​പ്പ് മ​ത്സ​രം. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ടു കി​രീ​ട​വും യു​വ​ന്‍റ​സി​നാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കോ​പ്പ ഇ​റ്റാ​ലി​യ​യി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ മി​ലാ​ന്‍ സൂ​പ്പ​ര്‍ ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്. പ​ത്താം ത​വ​ണ​യാ​ണ് ഈ ​മ​ത്സ​രം ഇ​റ്റ​ലി​ക്കു വെ​ളി​യി​ല്‍ ന​ട​ത്തു​ന്ന​ത്.


61-ാം മി​നി​റ്റി​ല്‍ മി​റാ​ലെം പ്യാ​നി​ച്ച് ഉ​യ​ര്‍ത്തി വി​ട്ട പ​ന്ത് ഹെ​ഡ് ചെ​യ്തു വ​ല​യി​ലി​ട്ട റൊ​ണാ​ള്‍ഡോ മ​ത്സ​രം പി​ടി​ച്ചെ​ടു​ത്തു. 73-ാം മി​നി​റ്റി​ല്‍ എ​മ​റെ കാ​നെ ഫൗ​ള്‍ ചെ​യ്ത​തി​ന് മി​ലാ​ന്‍റെ ഫ്രാ​ങ്ക് കെ​സി​യ്ക്കു ചു​വ​പ്പ് കാ​ര്‍ഡ് കി​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.