ജോ​ക്കോ​വി​ച്ച്, സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ല്‍
ജോ​ക്കോ​വി​ച്ച്, സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ല്‍
Thursday, January 17, 2019 11:36 PM IST
മെൽബൺ: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്, കെ​യ് നി​ഷി​കോ​രി, ബോ​ര്‍നാ കോ​റി​ച്ച് തു​ട​ങ്ങി​യ​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സീ​ഡ് സി​മോ​ണ ഹാ​ലെ​പ്, വി​ല്യം​സ് സ​ഹോ​ദ​രി​മാ​ര്‍, നാ​ലാം സീ​ഡ് ന​വോ​മി ഒ​സാ​ക്ക, ഏ​ഴാം സീ​ഡ് ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ തു​ട​ങ്ങി​യ മു​ന്‍നി​ര താ​ര​ങ്ങ​ളും വി​ജ​യം ക​ണ്ടു.

ഫ്രാ​ന്‍സി​ന്‍റെ ജെ​റ​മി ചാ​ര്‍ഡി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നാ​ലാം​സീ​ഡ് സ്വ​രേ​വ് മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​ത്. ക്രൊ​യേ​ഷ്യ​യു​ടെ ബി​ഗ് സെ​ര്‍വ​ര്‍ ഇ​വോ കാ​ര്‍ലോ​വി​ക്കി​നെ​തി​രേ അ​ഞ്ചു​സെ​റ്റു നീ​ണ്ട മാ​ര​ത്ത​ണ്‍ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് എ​ട്ടാം സീ​ഡ് നി​ഷി​കോ​റി ജ​യി​ച്ചു ക​യ​റി​യ​ത്. 58 എ​യ്‌​സു​ക​ളാ​ണ് മ​ത്സ​ര​ത്തി​ലു​ട​നീ​ള​മാ​യി കാ​ര്‍ലോ​വി​ക് പാ​യി​ച്ച​ത്.​ഹം​ഗ​റി​യു​ടെ മാ​ര്‍ട്ട​ന്‍ ഫ​സ​കോ​വി​ക്‌​സി​നെ​തി​രേ​യാ​യി​രു​ന്നു ക്രൊ​യേ​ഷ്യ​യു​ടെ ബോ​ര്‍നാ കോ​റി​ക് ജ​യി​ച്ചു ക​യ​റി​യ​ത്. എ​ന്നാ​ല്‍ ഏ​ഴാം സീ​ഡ് ഡൊ​മി​നി​ക് തീം ​മ​ത്സ​ര​ത്തി​നി​ട​യ്ക്ക് പി​ന്മാ​റി.


മു​ന്‍ ചാ​മ്പ്യ​ന്‍ സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യും ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. കാ​ന​ഡ​യു​ടെ മി​ലോ​സ് റാ​വോ​ണി​നോ​ട് നാ​ലു സെ​റ്റു നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലൂ​ക്കാ​സ് പൂ​യി, ഡെ​ന്നീ​സ് ഷാ​പ്പോ​വ​ലോ​വ്, ഡാ​നി​ല്‍ മെ​ദ് വെ​ദേ​വ് എ​ന്നി​വ​രും മൂ​ന്നാം റൗ​ണ്ടി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.