ലിവർപൂളിനു ജയം; ആഴ്സണലിനു തോൽവി
ലിവർപൂളിനു ജയം; ആഴ്സണലിനു തോൽവി
Sunday, January 13, 2019 12:40 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലി​വ​ർ​പൂ​ളി​നു ജ​യം. ആ​ഴ്‌​സ​ണ​ലി​നു തോ​ല്‍വി. ആ​ഴ്‌​സ​ണ​ലി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി. വെ​സ്റ്റ് ഹാം ​കൗ​മാ​ര​താ​രം ഡെ​ക് ലാ​ന്‍ റൈ​സ് ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. വെ​സ്റ്റ് ഹാ​മി​നാ​യി റൈ​സി​ന്‍റെ ആ​ദ്യ ഗോ​ളാ​ണ്. തോ​ല്‍വി​യോ​ടെ ത​ത്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​മെ​ന്ന ആ​ഴ്‌​സ​ണ​ലി​ന്‍റെ മോ​ഹ​ത്തി​നാ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ റൈ​സി​ന് ഗോ​ള്‍ നേ​ടാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​താ​ണ്. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി തു​ട​ങ്ങി മൂ​ന്നു മി​നി​റ്റാ​യ​പ്പോ​ള്‍ പ​ത്തൊ​മ്പ​തു​കാ​ര​ന്‍ ഗോ​ള്‍ നേ​ടി. മു​ന്‍ ആ​ഴ്‌​സ​ണ​ല്‍ താ​രം സ​മീ​ര്‍ ന​സ്രി ഒ​രു​ക്കി​യ പാ​സി​ലാ​ണ് ഗോ​ള്‍. 22 ക​ളി​യി​ല്‍ 41 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ 1-0ന് ​ബ്രൈ​റ്റ​നെ തോ​ല്‍പ്പി​ച്ചു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടു തോ​ല്‍വി​ക​ള്‍ക്കു​ശേ​ഷം മി​ക​ച്ച ജ​യം മോ​ഹി​ച്ചി​റ​ങ്ങി​യ ലി​വ​ര്‍പൂ​ളി​നെ ആ​ദ്യ പ​കു​തിയി​ല്‍ ഗോ​ള​ടി​ക്കാ​ന്‍ ബ്രൈ​റ്റ​ന്‍റെ പ്ര​തി​രോ​ധ​നി​ര അ​നു​വ​ദി​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ മു​ഹ​മ്മ​ദ് സ​ല നേ​ടി​യ പെ​ന​ല്‍റ്റി​യി​ലാ​ണ് ലി​വ​ര്‍പൂ​ളി​ന്‍റെ ജ​യം. 22 ക​ളി​യി​ൽ 57 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ ലെ​സ്റ്റ​ര്‍ സി​റ്റി​യെ സ​താം​പ്ട​ണ്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. ജ​യിം​സ് വാ​ര്‍ഡ് പ്രോ​വ്‌​സ് (11’ പെ​ന​ല്‍റ്റി), ഷെ​യ്ന്‍ ലോം​ഗ് (45+2’) എ​ന്നി​വ​രാ​ണ് സ​താം​പ്ട​ണാ​യി ഗോ​ള്‍ നേ​ടി​യ​ത്. ലെ​സ്റ്റ​റി​നാ​യി വി​ല്‍ഫ്ര​ഡ് എ​ന്‍ഡി​ഡി (58’) വ​ല​കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.