പാണ്ഡ്യക്കും രാഹുലിനും സസ്പെൻഷൻ
പാണ്ഡ്യക്കും രാഹുലിനും സസ്പെൻഷൻ
Saturday, January 12, 2019 12:17 AM IST
സി​​ഡ്‌​​നി: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ലെ പു​​തി​​യ വി​​വാ​​ദ നാ​​യ​​ക​​രാ​​യ ഓ​​ള്‍റൗ​​ണ്ട​​ര്‍ ഹ​​ര്‍ദി​​ക് പാ​​ണ്ഡ്യ​​ക്കും ബാ​​റ്റ്‌​​സ്മാ​​ന്‍ ലോ​​കേ​​ഷ് രാ​​ഹു​​ലി​​നും ര​​ണ്ടു മ​​ത്‌​​സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നു വി​​ല​​ക്ക്. ഒ​​രു സ്വ​​കാ​​ര്യ ടെ​​ലി​​വി​​ഷ​​ന്‍ ഷോ​​യി​​ലെ പ​​രി​​പാ​​ടി​​യി​​ല്‍ സ്ത്രീവിരുദ്ധ പ​​രാ​​മ​​ര്‍ശം ന​​ട​​ത്തി​​യ​​താ​​ണ് ഇ​​രു​​വ​​രെ​​യും പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​ക്കി​​യ​​ത്.

ര​​ണ്ടു പേ​​രെ​​യും ബി​​സി​​സി​​ഐ ര​​ണ്ടു മ​​ല്‍സ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രെ​​യും നാ​​ട്ടി​​ലേ​​ക്കു മ​​ട​​ക്കി അ​​യ​​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​രു​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ബി​സി​സി​ഐ​യു​ടെ ന​ട​പ​ടി വ​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും നാ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​ഷ്യ ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ പാ​ണ്ഡ്യ​ക്കേ​റ്റ ​അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​ണ് ഈ ​വി​വാ​ദ​പ​രാ​മ​ർ​ശം കൊ​ണ്ടു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.


ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ടീ​മി​ൽ പാ​ണ്ഡ്യ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നിലും ഇ​റ​ങ്ങി​യി​ല്ല. ഇ​വർ​ക്കു പ​ക​രം വി​ജ​യ് ശ​ങ്ക​ർ, ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ്ഡേ, ഋഷ​ഭ് പ​ന്ത് എ​ന്നി​വ​രി​ൽ ര​ണ്ടു​പേ​ർ​ക്ക് ടീ​മി​ൽ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. മ​നീ​ഷ് പാ​ണ്ഡേ​യ്ക്കും റി​ഷ​ഭ് പ​ന്തി​നു​മാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.