ട്വ​ന്‍റി20​യും തോ​റ്റ് ശ്രീ​ല​ങ്ക
ട്വ​ന്‍റി20​യും തോ​റ്റ് ശ്രീ​ല​ങ്ക
Saturday, January 12, 2019 12:17 AM IST
ഓ​ക്‌ല​ന്‍ഡ്: ന്യൂ​സി​ല​ന്‍ഡി​ല്‍നി​ന്ന് ജ​യ​ത്തോ​ടെ മ​ട​ങ്ങാ​മെ​ന്ന ശ്രീ​ല​ങ്ക​യു​ടെ മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ന്നു. ടെ​സ്റ്റി​ലെ​യും ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെയും സ​മ്പൂ​ര്‍ണ തോ​ല്‍വി​ക്കു​പി​ന്നാ​ലെ ട്വ​ന്‍റി20​യി​ലും തോ​റ്റു. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ഏ​ക ട്വ​ന്‍റി20​യി​ല്‍ ശ്രീ​ല​ങ്ക 35 റ​ണ്‍സി​നു തോ​റ്റു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ന്‍ഡ് 20 ഓ​വ​റി​ല്‍ 179 റ​ണ്‍സ് എ​ടു​ത്തു. ശ്രീ​ല​ങ്ക​യു​ടെ പോ​രാ​ട്ടം 16.5 ഓ​വ​റി​ൽ 144 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. ഡ​ഗ് ബ്രെ​യ്‌​സ് വെ​ലാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാച്ച്.

കി​വീ​സി​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. മു​ന്‍നി​ര​യ ത​ക​ര്‍ന്ന ആ​തി​ഥേ​യ​രെ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച ഡ​ഗ് ബ്രെ​യ്‌​സ്‌​വെ​ല്‍ (26 പ​ന്തി​ല്‍ 44), സ്‌​കോ​ട് കു​ഗി​ലി​ന്‍ (15 പ​ന്തി​ല്‍ 35 നോ​ട്ടൗ​ട്ട്) എ്ന്നി​വ​രാ​ണ് മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ചത്. ബ്രെ​യ്‌​സ്‌വെ​ല്‍ അ​ഞ്ച് സി​ക്‌​സും ഒ​രു ഫോ​റും കു​ഗി​ലി​ന്‍ നാ​ലു സി​ക്‌​സും ഒ​രു ഫോ​റും പാ​യി​ച്ചു. റോ​സ് ടെ​യ്‌​ല​ര്‍ 37 പ​ന്തി​ല്‍ 33 റ​ണ്‍സ് നേ​ടി.

ല​ങ്ക​യു​ടെ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. വേ​ഗ​ത്തി​ല്‍ സ്‌​കോ​ര്‍ ചെ​യ്യാ​നാ​യെ​ങ്കി​ലും തു​ട​ര്‍ച്ച​യാ​യ വി​ക്ക​റ്റ് വീ​ഴ്ച ല​ങ്ക​യ്്ക്കു തി​രി​ച്ച​ടി​യാ​യി. 24 പ​ന്തി​ല്‍ 43 റ​ണ്‍സ് നേ​ടി​യ തി​സാ​ര പെ​രേ​ര​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. കി​വീ​സി​നാ​യി ലോ​ക്കി ഫെ​ര്‍ഗൂ​സ​നും ഇ​ഷ് സോ​ധി​യും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.