ജോ​​ർ​​ദാ​​ൻ നോ​​ക്കൗ​​ട്ടി​​ൽ
Thursday, January 10, 2019 11:09 PM IST
അ​​ബു​​ദാ​​ബി: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് ബി​​യി​​ൽ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ ജോ​​ർ​​ദാ​​ൻ നോ​​ക്കൗ​​ട്ടി​​ൽ ക​​ട​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ സി​​റി​​യ​​യെ 0-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ർ​​ദാ​​ൻ നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച​​ത്. മൂ​​സ അ​​ൽ താ​​മാ​​രി (26-ാം മി​​നി​​റ്റ്), താ​​രെ​​ഖ് ഖ​​ത്താ​​ബ് (43-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ജോ​​ർ​​ദാ​​ന്‍റെ ഗോ​​ളു​​ക​​ൾ.

ഗ്രൂ​​പ്പ് എ​​യി​​ൽ താ​​യ്‌ല​​ൻ​​ഡ് 1-0ന് ​​ബെ​​ഹ​​റി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട താ​​യ്‌ല​​ൻ​​ഡ് ഇ​​തോ​​ടെ വി​​ല​​പ്പെ​​ട്ട മൂ​​ന്ന് പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. 58-ാം മി​​നി​​റ്റി​​ൽ സോ​​ങ് ക്രാ​​സി​​നാ​​ണ് താ​​യ്‌ല​​ൻ​​ഡി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.


ഗ്രൂ​​പ്പ് ഇ​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഖ​​ത്ത​​ർ 2-0ന് ​​ലെ​​ബ​​ന​​നെ കീ​​ഴ​​ട​​ക്കി. ബാ​​സം അ​​ൽ റാ​​വി (65-ാം മി​​നി​​റ്റ്), അ​​ൽ​​മോ​​സ് അ​​ലി (79-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഖ​​ത്ത​​റി​​നാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ​​ത്. ഗ്രൂ​​പ്പി​​ൽ സൗ​​ദി​​ക്കും ഖ​​ത്ത​​റി​​നും മൂ​​ന്ന് പോ​​യി​​ന്‍റ് വീ​​ത​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.