ഗോ​​കു​​ലം വീ​​ണ്ടും തോ​​റ്റു
ഗോ​​കു​​ലം വീ​​ണ്ടും തോ​​റ്റു
Thursday, January 10, 2019 11:04 PM IST
പ​​നാ​​ജി: ഐ​​ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള സം​​ഘ​​മാ​​യ ഗോ​​കു​​ലം എ​​ഫ്സി​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം തോ​​ൽ​​വി. ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ​​തി​​രാ​​യ എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​നാ​​യി​​രു​​ന്നു ഗോ​​കു​​ല​​ത്തി​​ന്‍റെ പ​​രാ​​ജ​​യം.

ഒ​​രു ഗോ​​ളി​​ന് ലീ​​ഡ് നേ​​ടി​​യ ശേ​​ഷം ഗോ​​കു​​ലം മൂ​​ന്ന് ഗോ​​ൾ വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ക​​ളി തു​​ട​​ങ്ങി 14-ാം മി​​നി​​റ്റി​​ൽ പു​​തി​​യ വി​​ദേ​​ശ താ​​രം മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് ഗോ​​കു​​ല​​ത്തി​​നാ​​യി വ​​ല ച​​ലി​​പ്പി​​ച്ചു. മാ​​ർ​​ക്ക​​സി​​ന്‍റെ ലോം​​ഗ് റേ​​ഞ്ച​​ർ ശ്ര​​മം ച​​ർ​​ച്ചി​​ലി​​ന്‍റെ ഗോ​​ൾ​​കീ​​പ്പ​​റു​​ടെ പി​​ഴ​​വി​​ൽ വ​​ല​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. 37-ാം മി​​നി​​റ്റി​​ൽ ദാ​​വ്ദ സീ​​സെ ച​​ർ​​ച്ചി​​ലി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 57-ാം മി​​നി​​റ്റി​​ലും ഇ​​ഞ്ചു​​റി ടൈ​​മി​​ലും പ്ലാ​​സ ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ ച​​ർ​​ച്ചി​​ൽ 3-1ന്‍റെ ജ​​യം നേ​​ടി.

ജ​​യ​​ത്തോ​​ടെ ച​​ർ​​ച്ചി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 10 പോ​​യി​​ന്‍റ് മാ​​ത്ര​​മു​​ള്ള ഗോ​​കു​​ലം എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.