കോപ്പ ഡെൽ റേ: റ​​യ​​ലി​​നു ജ​​യം
Thursday, January 10, 2019 11:04 PM IST
മാ​​ഡ്രി​​ഡ്: കോ​​പ്പ ഡെ​​ൽ റേ ​​ഫു​​ട്ബോ​​ളി​​ൽ സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗോ ബെ​​ർ​​ണ​​ബ്യൂ​​വി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ 3-0ന് റ​​യ​​ൽ ലെ​​ഗാ​​ന​​സി​​നെ കീ​​ഴ​​ട​​ക്കി.

സെ​​ർ​​ജി​​യോ റാ​​മോ​​സ് (44-പെ​​ന​​ൽ​​റ്റി), ലൂ​​ക്കാ​​സ് വ​​സ്ക്വ​​സ് (68-ാം മി​​നി​​റ്റ്), വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ (77-ാം മി​​നി​​റ്റ്) എന്നിവർ റ​​യ​​ലി​​നായി ഗോൾ നേടി. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യി​​ൽ​​നി​​ന്ന് റ​​യ​​ലി​​ലെ​​ത്തി​​യ സ്പാ​​നി​​ഷ് കൗ​​മാ​​ര താ​​ര​​മാ​​യ ബ്രാ​​ഹിം ഡി​​യ​​സി​​ന്‍റെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം​​കൂ​​ടി​​യാ​​യി ലെ​​ഗാ​​ന​​സി​​നെ​​തി​​രേ ന​​ട​​ന്ന​​ത്. 134 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഡി​​യ​​സി​​നെ റ​​യ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 78-ാം മി​​നി​​റ്റി​​ൽ വി​​നീ​​ഷ്യ​​സി​​നു പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് ഡി​​യ​​സ് ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്.


മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 1-1ന് ​​ജി​​റോ​​ണ​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.