ദേശീയ സീനിയർ വോളിയിൽ കേരളത്തിന് സ​​ന്തോ​​ഷ​​വും ദുഃ​​ഖ​​വും
Thursday, January 10, 2019 12:56 AM IST
ചെ​​ന്നൈ: 67-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​നു സ​​ന്തോ​​ഷ​​വും ദുഃ​​ഖ​​വും. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ളം ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​പ്പോ​​ൾ പു​​രു​​ഷ വി​​ഭാ​​ഗം നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ കേ​​ര​​ളം സെ​​മി​​യി​​ൽ തോ​​റ്റ് പു​​റ​​ത്താ​​യി. ആ​​തി​​ഥേ​​യ​​രാ​​യ ത​​മി​​ഴ്നാ​​ടി​​നോ​​ട് ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് കേ​​ര​​ളം പു​​രു​​ഷ​ന്മാ​​രു​​ടെ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ലീ​​ഗ് റൗ​​ണ്ടി​​ൽ കേ​​ര​​ളം ത​​മി​​ഴ്നാ​​ടി​​നെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു.

ബം​​ഗാ​​ളി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു വ​​നി​​ത​​ക​​ളു​​ടെ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം. എ​​തി​​രാ​​ളി​​ക​​ളെ കാ​​ഴ്ച​​ക്കാ​​രാ​​ക്കി 10-5, 12-6, 17-10 എ​​ന്നി​​ങ്ങ​​നെ മു​​ന്നേ​​റി​​യ കേ​​ര​​ളം ആ​​ദ്യ സെ​​റ്റ് 25-18ന് ​​കൈ​​ക്ക​​ലാ​​ക്കി. ര​​ണ്ടാം സെ​​റ്റി​​ൽ 5-3, 8-5 എ​​ന്നി​​ങ്ങ​​നെ ബം​​ഗാ​​ൾ ഒ​​പ്പം​​പി​​ടി​​ച്ചു. 12-7ഉം 16-8​​ഉം ആ​​യി മു​​ന്നേ​​റി​​യ കേ​​ര​​ളം 23-8ലേ​​ക്ക് കു​​തി​​ച്ചു. ഒ​​ടു​​വി​​ൽ 25-9ന് ​​സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നാം സെ​​റ്റി​​ലും ക​​ഥ​​യ്ക്കു മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. 18-8ലേ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ലീ​​ഡ് നേ​​ടി​​യ കേരളം 25-9ന് ​​സെ​​റ്റും മ​​ത്സ​​ര​​വും സ്വ​​ന്ത​​മാ​​ക്കി സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റി.


സെ​​മി​​യി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ റെ​​യി​​ൽ​​വേ​​സാ​​ണ് കേ​​ര​​ള വ​​നി​​ത​​ക​​ളു​​ടെ എ​​തി​​രാ​​ളി. മ​​ഹാ​​രാ​​ഷ്‌ട്ര​​യെ 25-19, 25-18, 25-19ന് ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് റെ​​യി​​ൽ​​വേ​​സ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.
പു​​രു​​ഷ വി​​ഭാ​​ഗം ആ​ദ്യ സെ​​മി​​യി​​ൽ 25-13, 25-22, 25-20ന് ​​പ​​ഞ്ചാ​​ബി​​നെ കീ​​ഴ​​ട​​ക്കി​ ക​​ർ​​ണാ​​ട​​ക ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. റെ​​യി​​ൽ​​വേ​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ സെ​​മി പ്ര​​വേ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.